തിരുവനന്തപുരം|
Last Updated:
ചൊവ്വ, 13 ജനുവരി 2015 (18:36 IST)
വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് വെടിയേറ്റ സംഭവത്തില്‍ കോസ്റ്റ്ഗാര്‍ഡ് കുറച്ചുകൂടി അവധാനത്തോടെ പെരുമാറണമായിരുന്നുവെന്ന് രമേശ് ചെന്നിത്തല. സംഭവത്തില്‍ സര്‍ക്കാരിനുളള പ്രതിഷേധം ഡിജിപി കോസറ്റ്ഗാര്‍ഡിനെ അറിയിക്കുമെന്നും
രമേശ് ചെന്നിത്തല പറഞ്ഞു.
സംഭവത്തില്‍ കേന്ദ്ര ഏജന്‍സിയും തീരസംരക്ഷണസേനയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കോസ്റ്റ് ഗാര്‍ഡിന്റെ കമാന്റന്റ്
റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അന്വേഷണ ചുമതല. അന്വേഷണ റിപ്പോര്‍ട്ട് ഈ മാസം 24 ന് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അതിനിടെ ഫോറന്‍സിക് വിദഗ്ധര്‍ കപ്പലിലും ബോട്ടിലും പരിശോധന നടത്തി. ബോട്ടില്‍ നിന്ന് ഒരു വെടിയുണ്ട കണ്ടെത്തിയിട്ടുണ്ട്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.