Sumeesh|
Last Modified ശനി, 21 ജൂലൈ 2018 (17:29 IST)
വയനട്: മേപ്പാടിയിൽ തൊഴിലാളികളെ ബന്ധികളാക്കിയത് മാവോയിസ്റ്റുകൾ തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു. വിക്രം ഗൌഡ, സോമൻ എന്നിവരടങ്ങിയ മാവോയിസ്റ്റ് സംഘമാണ് തൊഴിലാളികളെ ബന്ധികളാക്കിയതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
എസ്റ്റേറ്റിൽ നിന്നും തട്ടിക്കൊണ്ടുപോയ തൊഴിലാളികളെ വിശദമായി ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് മാവോയിസ്റ്റ് സംഘത്തെ കുറിച്ചുള്ള കൃത്യമായ വിവരം പൊലീസിനു ലഭിച്ചത്. സംഘത്തിലെ വിക്രം ഗൌഡയേയും സോമനേയും തൊഴിലാളി തിരിച്ചറിഞ്ഞു.
മാവോയിസ്റ്റുകളെ കണ്ടെത്തുന്നതിനായി
തണ്ടർബോൾട്ടും പൊലീസും കള്ളാടിയിലെ 900 ഏക്കർ എസ്റ്റേറ്റിനു സമീപത്തെ കാടുകളിൽ തിരച്ചിൽ നടത്തുകയാണ് അതിർത്തിയിൽ ജാഗ്രത പാലിക്കാൻ തമിഴ്നാട് പൊലീസിനു നിർദേശം നൽകിയിട്ടുണ്ട്. ഇവർ നിലമ്പൂരിലേക്കോ തമിഴ്നാട്ടിലേക്കോ കടക്കാനുള്ള സാധ്യതയാണ് പൊലീസ് കാണുന്നത്.