ജിയോ ഹംഗാമ ഓഫറിനു തുടക്കമായി

Sumeesh| Last Modified ശനി, 21 ജൂലൈ 2018 (17:09 IST)
ഓഫർ ജൂലയ് 21 മുതൽ തുടക്കമായി. കുറഞ്ഞ വിലക്ക ജിയോഫോൺ സ്വന്തമാക്കാനുള്ള അവസരമാണ് ജിയോ ഹംഗാമ ഓഫറിലൂടെ കമ്പനി നൽകുന്നത്. കൈവശമുള്ള പഴയ ഫോണും 501 രൂപയും നൽകിയാൽ ജിയോ ഫോൺ ലഭ്യമാക്കുന്ന പദ്ധതിയാണ് ജിയോ ഹംഗാമ.

ജൂലയ് 21 വൈകിട്ട് 5 മണിയോടെയാണ് ജിയോ ഹംഗമ ഓഫറിനു തുടക്കമായത്. ഏതുതരത്തിലുള്ള ഫോണും എക്സ്ചേഞ്ച് ചെയ്ത് ജീയോഫോൺ സ്വന്തമാക്കാം.

ജിയോ സ്റ്റോറുകൾ വഴിയാണ് ഓഫർ ലഭ്യമാകുക. പുതിയ ജിയോ ഫോൺ 2 വിനെ വിപണിയിലെത്തിക്കുന്നതിന്റെ ഭാഗമായാണ് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. ആഗസ്റ്റ് 15 മുതൽ ജിയോ ഫോൻ 2 വിപണിയിലെത്തും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :