കേരളത്തില്‍ മഴതുടങ്ങി; എല്‍നിനോ വില്ലനാകില്ല

തിരുവനന്തപുരം| VISHNU.NL| Last Updated: വെള്ളി, 6 ജൂണ്‍ 2014 (13:22 IST)
തെക്കു-പടിഞ്ഞാറന്‍ കാലവര്‍ഷം കേരളത്തിലെത്തിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്‌. സംസ്ഥാനത്തിന്റെ ചില മേഖലകളില്‍ വ്യാഴാഴ്ച മുതല്‍ ഭേദപ്പെട്ട ലഭിക്കുന്നുണ്ട്‌. അടുത്ത 24 മണിക്കൂറിനകം മഴ ശക്തി പ്രാപിക്കുമെന്നാണ്‌ റിപ്പോര്‍ട്ട്‌.

സാധാരണയായി ജൂണ്‍ ഒന്നിന്‌ എത്തുന്ന കാലവര്‍ഷം ഇത്തവണ അഞ്ച്‌ ദിവസം വൈകിയാണ്‌ എത്തിയിരിക്കുന്നത്‌. വരും ദിവസങ്ങളില്‍ ഇടിയോടു കൂടിയ മഴ ഉണ്ടാവുമെന്നും അധികൃതര്‍ പറഞ്ഞു.

കാലവര്‍ഷത്തിന്റെ ആദ്യഘട്ടത്തില്‍ എല്‍നിനോ പ്രതിഭാസം കാര്യമായി ബാധിക്കാന്‍ ഇടയില്ലെന്നും ദേശീയ​ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മേധാവി ബിപി യാദവ് പറഞ്ഞു. ജൂണ്‍ പകുതിയോടെ വര്‍ഷകാല മഴ രാജ്യത്തിന്റെ പകുതി പ്രദേശങ്ങളിലും ലഭ്യമാകാന്‍ ഇടയില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :