അഞ്ചുവര്‍ഷത്തിനിടെ റദ്ദാക്കിയത് 259 കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുടെ ലൈസന്‍സ്

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 13 സെപ്‌റ്റംബര്‍ 2021 (09:19 IST)
അഞ്ചുവര്‍ഷത്തിനിടെ റദ്ദാക്കിയത് 259 കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുടെ ലൈസന്‍സ്. കുറ്റകരമായ നിമയലംഘനങ്ങള്‍ നടത്തിയതിനാണ് ഇവരുടെ ലൈസന്‍സ് റദ്ദു ചെയ്തത്. അതേസമയം ലോക്ഡൗണ്‍ ആയിരുന്നതിനാല്‍ 2020ല്‍ ഡ്രൈവര്‍മാര്‍ക്കെതിരെ നടപടികള്‍ ഉണ്ടായിട്ടില്ല.

അതേസമയം കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കേരളത്തില്‍ 2,05,512 വാഹനാപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഇതില്‍ 22076 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. വിവിധ സംഭവങ്ങളില്‍ 51,198 പേരുടെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :