സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ, എല്ലാ ജില്ലകളിലും യെല്ലോ അലർട്ട്

അഭിറാം മനോഹർ| Last Modified ഞായര്‍, 25 ജൂലൈ 2021 (09:47 IST)
സംസ്ഥാനത്ത് ഇന്നും പരക്കെ ലഭിക്കുമെന്നുള്ള കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പിന് പിന്നാലെ എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർ മഴ ലഭിക്കുമെന്നാണ് അറിയിപ്പ്. മലയോര മേഖ‌ലകളിൽ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട്.

ചൊവ്വാഴ്‌ച്ചവരെ കാലവർഷം സജീവമായി തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. നാളെ ആലപ്പുഴ,കോട്ടയം,എറണാകുളം,ഇടുക്കി,കണ്ണൂർ,കാസർകോട് ജില്ലകളിലും ചൊവ്വാഴ്‌ച്ച ഇടുക്കി,കോഴിക്കോട്,കണ്ണൂർ ജില്ലകളിലും യെല്ലോ അലർട്ടാണ്.

കാറ്റും കടൽ ‌ക്ഷോഭവും ഉണ്ടാവുമെന്നതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :