‘ഞാന്‍ ഒന്നും അറിഞ്ഞില്ലേ രാമനാരായണാ‘: വീണ്ടും തിരുത്തലുമായി പിണറായി വിജയന്‍

വീണ്ടും തിരുത്തലുമായി മുഖ്യമന്ത്രി രംഗത്ത്

തിരുവനന്തപുരം| Aiswarya| Last Updated: തിങ്കള്‍, 27 ഫെബ്രുവരി 2017 (14:07 IST)
നടി കൊച്ചിയില്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചന ഇല്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാ‍ദം വലിയ വിവാദം സൃഷ്ടിച്ചു. ഗൂഢാലോചന വിവാദത്തില്‍ തിരുത്തലുമായി മന്ത്രി സഭയില്‍ എത്തി. താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.

കൊച്ചിയില്‍ പ്രമുഖ നടി ആക്രമണത്തിനിരയായ സംഭവത്തില്‍ ഗൂഢാലോചനയുണ്ട് എന്ന അഭിപ്രായം തന്നെയാണ് സര്‍ക്കാറിനുള്ളത് എന്നും കേസിനു പിന്നിലുള്ള നിഗൂഡത കണ്ടുപിടിക്കുമെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു. കൊച്ചിയില്‍ നടന്ന സംഭവത്തില്‍ പ്രതിയുടെ ഭാവനയാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വിവാദമായതോടെയാണ് മുഖ്യമന്ത്രി തിരുത്തുമായി സഭയില്‍ എത്തിയത്.

സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും ഗൂഢാലോചന സംബന്ധിച്ചും അന്വേഷിക്കുന്നുണ്ടെന്നും പിണറായി പറഞ്ഞു. പ്രതികളില്‍ ആരെയും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷം നല്‍കിയ അടിയന്തിര പ്രമേയത്തിന് മറുപടിയായിട്ടായിരുന്നു മുഖ്യമന്ത്രി ഈ കാര്യം വ്യക്തമാക്കിയത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :