വ്യാജ സിഡി റെയ്ഡ്; ഏഴുപേര്‍ പിടിയില്‍

വ്യാജ സിഡി റെയ്‌ഡ്; ഏഴുപേര്‍ പിടിയില്‍

തിരുവനന്തപുരം| Last Updated: വ്യാഴം, 1 സെപ്‌റ്റംബര്‍ 2016 (12:17 IST)
സംസ്ഥാനവ്യാപകമായി ആന്‍റി പൈറസി സെല്‍ ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ ഏഴു പേര്‍ അറസ്റ്റിലായി. അശ്ലീല ചിത്രങ്ങളുടെ വന്‍ശേഖരം ഉള്‍പ്പെടെ അവ കോപ്പി ചെയ്യാന്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകള്‍, ഹാര്‍ഡ് ഡിസ്കുകള്‍, മെമ്മറി കാര്‍ഡുകള്‍ എന്നിവയും പിടികൂടി.

അഞ്ചല്‍ മാര്‍ക്കറ്റ് ജംഗ്ഷനില്‍ സൈനാ മൊബൈല്‍സ് ഉടമ അം‍നാദ്, കൊല്ലം ഹെവന്‍ലി മൊബൈല്‍സ് ഉടമ സജോ കെ ജോണ്‍, പുനലൂര്‍ ജെ എം എസ് മൊബൈല്‍സ് ഉടമ ജിയാസ്, തൃശൂര്‍ വെസ്റ്റേണ്‍ ഹാര്‍ട്ടില്‍ ഗീവ് ആന്‍റ് ടേക്ക് മൊബൈല്‍സ് ഉടമ മൊയ്തീന്‍, സ്കൈ മൊബൈല്‍സ് ഉടമ സജിത് എന്നിവരാണു പിടിയിലായത്.

ഇതിനൊപ്പം തിരുവനന്തപുരം കാഞ്ഞിരംകുളം ഹയര്‍ സെക്കന്‍ഡരി സ്കൂളിനടുത്തുള്ള ഡ്രീംസ് മൊബൈല്‍സ് ഉടമ ഷിജിന്‍,
ഇരിങ്ങാലക്കുട നിയോ മൊബൈല്‍സ് ഉടമ നിതിന്‍ എന്നിവരും പിടിയിലായി.

ആന്‍റി പൈറസി സെല്‍ പൊലീസ് സൂപ്രണ്ട് രാജീവിന്‍റെ നിര്‍ദ്ദേശ പ്രകാരം ആന്‍റി പൈറസി ഡി വൈ എസ് പി ഇക്ബാലിന്‍റെ നേതൃത്വത്തിലായിരുന്നു വിവിധ സ്ഥലങ്ങളില്‍ പരിശോധന നടത്തിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :