1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Manju is in Pampa

അയ്യപ്പ ദർശനത്തിനായി ചാത്തനൂർ സ്വദേശി മഞ്ജു എത്തി; ദളിത് മഹിളാ ഫെഡറേഷന്‍ നേതാവിനായി സുരക്ഷയൊരുക്കാൻ ഉറച്ച് പൊലീസുകാർ

അയ്യപ്പ ദർശനത്തിനായി ചാത്തനൂർ സ്വദേശി മഞ്ജു എത്തി; ദളിത് മഹിളാ ഫെഡറേഷന്‍ നേതാവിനായി സുരക്ഷയൊരുക്കാൻ ഉറച്ച് പൊലീസുകാർ

അയ്യപ്പൻ
ശബരിമലയില്‍ അയ്യപ്പ ദർശനത്തിനായി ദളിത് മഹിളാ ഫെഡറേഷന്‍ നേതാവ് മഞ്ജു പമ്പയിലെത്തി. ചാത്തനൂര്‍ സ്വദേശിയായ ഇവർ പൊലീസിനോട് സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ ദര്‍ശനത്തിന് സുരക്ഷ ഒരുക്കാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
 
ഇവർക്ക് സുരക്ഷയൊരുക്കുന്നതിനായി പൊലീസ് സര്‍ക്കാരുമായിട്ടും ഉന്നത ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തുകയാണിപ്പോൾ. താന്‍ വിശ്വാസിയാണ് ആക്ടിവിസ്റ്റല്ലെന്നും മഞ്ജു പൊലീസിനെ ധരിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ വന്ന സ്‌ത്രീകൾക്ക് നൽകിയ സുരക്ഷ പോലെതന്നെ മഞ്ജുവിനും നൽകാനാണ് ഇവർ ആലോചിക്കുന്നത്.
 
ഇതിന് ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി ലഭിച്ചതിന് ശേഷം മാത്രമായിരിക്കും യുവതിയുമായി പൊലീസ് പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് യാത്ര തിരിക്കുക.
അടുത്ത ലേഖനം
രാഹുൽ ഈശ്വറിന്റെ ജാമ്യാപേക്ഷ പരിഗണികുന്നത് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി