പ്രശസ്ത സിനിമ തിരക്കഥാകൃത്ത് മണി ഷൊർണൂർ അന്തരിച്ചു

മണി ഷൊർണൂർ , തിരക്കഥാകൃത്ത് , മണി ഷൊർണൂർ അന്തരിച്ചു , സംസ്‌കാരം
തൃശൂർ| jibin| Last Modified ബുധന്‍, 3 ഫെബ്രുവരി 2016 (09:47 IST)
പ്രശസ്ത സിനിമ തിരക്കഥാകൃത്ത് (71) അന്തരിച്ചു. വാർദ്ധക്യകാല അസുഖങ്ങളെ തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മണിയുടെ അന്ത്യം. ഹൃദയ സംബന്ധമായ രോഗത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. സംസ്കാരം വ്യാഴാഴ്ച്ച പൂങ്കുന്നം ശ്മശാനത്തില്‍ നടക്കും.

1991ൽ സാജന്‍റെ ആമിന ടെയ് ലേഴ്സിന് തിരക്കഥ രചിച്ചു കൊണ്ടാണ് അരങ്ങേറ്റം കുറിച്ചത്. ജയറാം ചിത്രങ്ങൾക്കായി നിരവധി തിരക്കഥകളാണ് മണിയുടെ തൂലികയിൽ പിറന്നത്. ദേവരാഗം, കഥാനായകൻ, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, കൊട്ടാരം വീട്ടിലെ അപ്പുക്കുട്ടൻ, ഗ്രീറ്റിംഗ്‌സ്, സർക്കാർ ദാദ അടക്കം നിരവധി ചിത്രങ്ങളുടെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചിട്ടുണ്ട്.

1989ൽ സുരേഷ് ഉണ്ണിത്താൻ സംവിധാനം ചെയ്ത ജാതകം എന്ന സിനിമയുടെ കഥ മണി ഷൊർണൂരിന്‍റേതായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :