കെ എസ് ആര്‍ ടി സിയ്ക്ക് കുറഞ്ഞ പലിശ നിരക്കില്‍ നിരക്കില്‍ വായ്പ

തിരുവനന്തപുരം| Sajith| Last Modified ബുധന്‍, 3 ഫെബ്രുവരി 2016 (09:35 IST)
കെ എസ് ആര്‍ ടി സി യുടെ വരവും ചെലവും തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിന്റെ ഭാഗമായി കെ ടി ഡി എഫ് സി യില്‍ നിന്നും ഉയര്‍ന്ന പലിശ നിരക്കില്‍ ലഭ്യമായിരുന്ന ആയിരത്തി മുന്നൂറുകോടി രൂപയുടെ ഹ്രസ്വകാല വായ്പ തിരിച്ചടയ്ക്കുന്നതിനായി സംസ്ഥാനത്തെ പ്രമുഖമായ ഒന്‍പത് ബാങ്കുകളുമായി ചേര്‍ന്ന് ഒരു കണ്‍സോര്‍ഷ്യം രൂപീകരിച്ച് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ നല്‍കും.

ഇതനുസരിച്ച് ആയിരത്തി മുന്നൂറുകോടി രൂപ വായ്പ ലഭ്യമാക്കുന്ന കരാര്‍ ഫെബ്രുവരി അഞ്ച് വെള്ളിയാഴ്ച രാവിലെ 11.30 ന് തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സാന്നിധ്യത്തില്‍ നിര്‍വഹിക്കും. ചടങ്ങില്‍ സംസ്ഥാന ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. വൈദ്യുതി വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ്, ആരോഗ്യ വകുപ്പ് മന്ത്രി വി എസ്
ശിവകുമാര്‍ റവന്യൂ വകുപ്പ് മന്ത്രി അടൂര്‍ പ്രകാശ് എന്നിവര്‍ മുഖ്യാതിഥികളാകും.

ചീഫ് സെക്രട്ടറി ജിജി തോംസണ്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി (ഫിനാന്‍സ്) ഡോ കെ എം
എബ്രഹാം, ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി എം ശിവശങ്കര്‍, ബാങ്ക് പ്രതിനിധികള്‍, കെ എസ് ആര്‍ ടി സി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ ആന്റണി ചാക്കോ, ജനറല്‍ മാനേജര്‍ ആര് സുധാകരന്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍, ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :