കാസര്‍കോട്|
Sajith|
Last Modified ബുധന്‍, 3 ഫെബ്രുവരി 2016 (09:43 IST)
കുടുംബ വഴക്കിനെ തുടര്‍ന്ന് അനുജന്‍ ജ്യേഷ്ഠനെ വെട്ടിക്കൊന്നു. കാസര്‍കോട് മുണ്യ്ത്തടുക്കയില്‍ സരളിയില്‍ കൊറഗപ്പ പൂജാരിയുടെ മകന്‍ വാസുദേവയാണു (35) കൊല്ലപ്പെട്ടത്.
കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. വാസുദേവയെ വെട്ടിക്കൊന്ന അനുജന്‍ ചന്ദ്രഹാസ എന്ന 26 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവ സമയം വീട്ടില്‍ മറ്റാരും ഇല്ലാതിരുന്നു.
നിലവിളി കേട്ട് ഓടി വന്ന അയല്‍ക്കാരാണു വാസുദേവ രക്തത്തില്‍ കുളിച്ചു കിടക്കുന്നത് കണ്ടത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.