ചാത്തുവേട്ടനെ തേടി സൌന്ദര്യം എത്തിയില്ല; ‘ഇന്ദുലേഖ’ 30, 000 രൂപ നഷ്‌ടപരിഹാരം നല്കി

മാനന്തവാടി| Sajith| Last Modified ശനി, 16 ജനുവരി 2016 (12:12 IST)
"ഇന്ദുലേഖ സോപ്പ്‌
ഉപയോഗിക്കു സൗന്ദര്യം നിങ്ങളെ തേടിയെത്തും" എന്ന നടന്‍ മമ്മൂട്ടിയുടെ പരസ്യ വാചകത്തില്‍ വഞ്ചിക്കപ്പെട്ട മാനന്തവാടി സ്വദേശി ചാത്തുവിനു
ജില്ലാ ഉപഭോക്‌തൃ കോടതിയില്‍ നീതി ലഭിച്ചു. മാനന്തവാടി സ്വദേശിയായ ചാത്തുവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കമ്പനി 30,000 രൂപ നഷ്‌ടപരിഹാരം നല്‍കി കേസ് ഒതുക്കുകയായിരുന്നു.

താനും കുടുംബവും ഒരുവര്‍ഷമായി ഇന്ദുലേഖ സോപ്പ്
ഉപയോഗിക്കുന്നുയെന്ന മമ്മൂട്ടിയുടെ പരസ്യവാചകം കേട്ട് തങ്ങള്‍ ഇത്‌ സ്ഥിരമായി ഉപയോഗിക്കാന്‍ തുടങ്ങിയെന്നും പരസ്യവാചകത്തില്‍ പറയുന്ന തരത്തിലുള്ള ഒരു മാറ്റവും തനിക്കോ കുടുംബത്തിനോ ഉണ്ടായില്ലായെന്നും കഴിഞ്ഞ ഓഗസ്‌റ്റ്‌ 24നു
വയനാട്‌ ജില്ല ഉപഭോക്‌തൃകോടതിയില്‍ ചാത്തു നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു.

അസുഖം മൂലം രണ്ടുതവണ കോടതിയില്‍ ഹാജരാകാന്‍ ചാത്തുവിനു സാധിച്ചിരുന്നില്ല. അവസാനം ജനുവരി ആറിനു കേസ്‌ വിളിച്ചു. കേസിന്റെ തലേന്നു തന്നെ എതിര്‍കക്ഷി വക്കീല്‍ ചാത്തുവിന്റെ വക്കീലായ അബ്‌ദുള്‍ സലീമിനെ സമീപിച്ച്‌ ഒത്തുതീര്‍പ്പിനു സന്നദ്ധരാവുകയായിരുന്നു. ചാത്തുവിനു 30,000 രൂപ നല്‍കാമെന്ന എതിര്‍കക്ഷി വക്കീലിന്റെ ഉറപ്പിലാണ് കേസ്‌ പിന്‍വലിച്ചത്.

പണം വാങ്ങി ജനങ്ങളെ കബളിപ്പിക്കുന്ന ഉല്പന്നങ്ങള്‍ വിറ്റഴിക്കാന്‍ സിനിമാ നടന്‍മാരും നടിമാരും കൂട്ടുനില്‍ക്കരുതെന്നു ചാത്തു പറയുന്നു. ഇത്തരം രീതികള്‍ തടയാനാണു കേസ്‌ ഫയല്‍ ചെയ്‌തതെന്നു ചാത്തു പറഞ്ഞു. ഇന്ദുലേഖയെ ഹിന്ദുസ്‌ഥാന്‍ ലീവര്‍ ഏറ്റെടുക്കുന്നതിന്റെ ഭാഗമായാണു കേസ്‌ ഒതുക്കിതീര്‍ത്തതെന്ന
സൂചനയും ഉണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :