മാനസയുടെ പോസ്റ്റുമോര്‍ട്ടം കഴിഞ്ഞു; നാളെ സംസ്‌കാരം

ശ്രീനു എസ്| Last Modified ശനി, 31 ജൂലൈ 2021 (19:34 IST)
കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ഡെന്റല്‍ വിദ്യാര്‍ത്ഥിനി മാനസയുടെ പോസ്റ്റുമോര്‍ട്ടം അവസാനിച്ചു. മൃതദേഹം ഇന്ന് കണ്ണൂരിലെത്തിക്കും. കണ്ണൂരിലെ എകെജി സ്മാര ശ്മശാനത്തിലാണ് സൂക്ഷിക്കുന്നത്. നാളെ രാവിലെ വീട്ടിലേക്ക് കൊണ്ടുപോകും.

ഇന്നലെ ഉച്ചയ്ക്കായിരുന്നു രാഖില്‍ എന്നയാള്‍ പെണ്‍കുട്ടിയെ വെടിവച്ച് കൊലപ്പെടുത്തിയത്. ഇവര്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇവര്‍ പരിചയപ്പെടുന്നത്. ഇവര്‍ക്കിടയില്‍ ഉണ്ടായപ്രശ്‌നമാണ് കൊലപാതകത്തില്‍ കലാശിച്ചത്. 7.62 എംഎം പിസ്റ്റല്‍ ഉപയോഗിച്ചാണ് രാഖില്‍ പെണ്‍കുട്ടിയെ വെടിവച്ചത്. ശേഷം യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :