1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Mananthavadi, Suicide, Police

പെൺവീട്ടുകാർ എതിർത്തു, കാമുകിയെ വീട്ടിലേക്ക് കൂട്ടികൊണ്ടു വന്നു; വിവാഹത്തിന് മണിക്കൂറുകൾക്ക് മുൻപ് വരൻ ആത്മഹത്യ ചെയ്തു

വിവാഹത്തിന് മണിക്കൂറുകൾ മാത്രം അവശേഷിക്കേ പ്രതിശ്രുത വരൻ ആത്മഹത്യ ചെയ്തു. പടിഞ്ഞാറത്തറ കുപ്പാടിത്തറ കൊറ്റുകുളം പനിച്ചേടത്തുകുന്നില്‍ ശങ്കരന്റെ മകന്‍ ശ്രീജിത്താ (27)ണ്‌ ഇന്നലെ രാവിലെ ഏഴുമണിയോടു കൂടി ആത്മഹത്യ ചെയ്തത്.

മാനന്തവാടി
വിവാഹത്തിന് മണിക്കൂറുകൾ മാത്രം അവശേഷിക്കേ പ്രതിശ്രുത വരൻ ആത്മഹത്യ ചെയ്തു. പടിഞ്ഞാറത്തറ കുപ്പാടിത്തറ കൊറ്റുകുളം പനിച്ചേടത്തുകുന്നില്‍ ശങ്കരന്റെ മകന്‍ ശ്രീജിത്താ (27)ണ്‌ ഇന്നലെ രാവിലെ ഏഴുമണിയോടു കൂടി ആത്മഹത്യ ചെയ്തത്. 
 
വിഷം കഴിച്ച നിലയിൽ ശ്രീജിത്തിനെ മുറിയിൽ കണ്ടെത്തിയ ഇയാളെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെള്ളമുണ്ട സ്വദേശിനിയുമായി ശ്രീജിത്ത് പ്രണയത്തിലായിരുന്നു. യുവതിയുടെ വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് യുവതിയെ ശ്രീജിത്ത് സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നിരുന്നു.
 
ഇന്നലെ രാവിലെ 11 മണിയ്ക്ക് കുപ്പാടിത്തറയിലെ ക്ഷേത്രത്തില്‍ ഇരുവരുടെയും വിവാഹം നടത്താൻ നിശ്‌ചയിച്ചിരുന്നു. ഇതിനിടയിലായിരുന്നു ശ്രീജിത്തിന്റെ ആത്മഹത്യ. ജില്ലാ ആശുപത്രിയില്‍ പോസ്‌റ്റുമോര്‍ട്ടം നടത്തിയശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. പടിഞ്ഞാറത്തറ പോലീസ്‌ കേസ് രജിസ്റ്റർ ചെയ്തു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 
About Writer
aparna shaji
അടുത്ത ലേഖനം
ജയരാജൻ പറഞ്ഞത് പോലെ ഒന്നുമറിയാത്ത കാര്യത്തെക്കുറിച്ചല്ല ഞാൻ പ്രതികരിച്ചത്, ഒരു കുത്ത് അല്ലെങ്കിൽ കോമ ഉപയോഗിച്ചില്ലെന്ന് മാത്രം: കെ സുധാകരൻ