ബാങ്കുകളില്‍ മിന്നല്‍ പരിശോധന; 7 കോടി രൂപയുടെ മുക്കുപണ്ട പണയ തട്ടിപ്പ് പിടിച്ചു

സംസ്ഥാനത്തെ വിവിധ ജില്ലകളിലെ സഹകരണ ബാങ്കുകളിലായി നടത്തിയ മിന്നല്‍ പരിശോധനകളില്‍ 7 കോടി രൂപയുടെ മുക്കുപണ്ട പണയ തട്ടിപ്പ് പിടിച്ചു

kannur, bank കണ്ണൂര്, ബാങ്ക്
കണ്ണൂര്| Last Modified തിങ്കള്‍, 1 ഓഗസ്റ്റ് 2016 (14:26 IST)
സംസ്ഥാനത്തെ വിവിധ ജില്ലകളിലെ സഹകരണ ബാങ്കുകളിലായി
നടത്തിയ മിന്നല്‍ പരിശോധനകളില്‍
7 കോടി രൂപയുടെ മുക്കുപണ്ട പണയ തട്ടിപ്പ് പിടിച്ചു. അടുത്തിടെ കാസര്‍കോട്ട് നടന്ന മുക്കുപണ്ട പണയ തട്ടിപ്പ് കണ്ടെത്തിയതോടെയാണ് ഇത്തരമൊരു വ്യാപക പരിശോധന നടത്തിയത്.

ബാങ്കുകളിലെ തന്നെ ജീവനക്കാരുടെ ഒത്താശയോടെയാണു തട്ടിപ്പ് നടത്തിയിട്ടുള്ളത് എന്നും കണ്ടെത്തി. കാസകോട് ജില്ലയില്‍ നിന്നു തന്നെയാണ് ഇതിലെ 5.92 കോടി രൂപയുടെ തട്ടിപ്പ് നടന്നത്ക എന്നു കണ്ടെത്തിയിട്ടുണ്ട്. കണ്ണൂര്‍, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിലെ ബാങ്കുകളിലും തട്ടിപ്പ് കണ്ടെത്തിയിട്ടുണ്ട്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായുള്ള 14896 സഹകരണ സ്ഥാപനങ്ങളിലെ പ്രധാനപ്പെട്ട അയ്യായിരത്തോളം കേന്ദ്രങ്ങളിലാണ് സഹകരണ വകുപ്പിലെ പ്രത്യേക സ്വാഡിന്‍റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.

കാസര്‍കോട് ജില്ലയിലെ മുട്ടത്താടി സഹകരണ ബാങ്കില്‍ നിന്ന് 140 ഇടപാടുകളില്‍ ഇത്തരം തട്ടിപ്പ് കണ്ടെത്തി. ഇതിനെ തുടര്‍ന്ന് ഇതിനു കൂട്ടുനിന്ന ബാങ്ക് ജീവനക്കാരില്‍ നിന്ന് 69 ലക്ഷം രൂപ തിരിച്ചുപിടിച്ചതായാണു റിപ്പോര്‍ട്ടുകള്‍.

ഇതിനു സമാനമായി കോട്ടയത്തെ ഏറ്റുമാന്നൂരിലുള്ള പേരൂര്‍ സഹകരണ സംഘത്തില്‍ 70 ലക്ഷം രൂപയുടെ മുക്കുപണ്ട പണയ തട്ടിപ്പാണു കണ്ടെത്തിയത്. ഇതില്‍ ബാങ്കു മാനേജര്‍ക്കെതിരെ നടപടി എടുത്തു. മുക്കുപണ്ട പണയ ഇടപാടുകളില്‍ പെട്ട ബാങ്ക് ജീവനക്കാരെ തിരികെ സര്‍വീസില്‍ പ്രവേശിപ്പിക്കരുതെന്ന് സഹകരണ വകുപ്പ് നേരിട്ട് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :