എ കെ ജെ അയ്യര്‍|
Last Modified ബുധന്‍, 28 ഡിസംബര്‍ 2022 (13:41 IST)
കല്ലറ: കാൽനടയായി ശബരിമലയ്ക്ക് പോയ സംഘത്തിലെ യുവാവ് അച്ചൻകോവിൽ ആറ്റിൽ മുങ്ങിമരിച്ചു.
ഭരതന്നൂർ ലെനിൻകുന്നു തേക്കിന്കാര വീട്ടിൽ രാധയുടെ മകൻ മണിക്കുട്ടൻ എന്ന 34 കാരനാണ് മുങ്ങിമരിച്ചത്.
കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നരയോടെ കൈപ്പട്ടൂർ അമ്മന്കോവിലിനു സമീപത്തെ കടവിൽ കുളിക്കാൻ ഇറങ്ങവേ കാൽവഴുതി വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പ്രദേശവാസികളും പോലീസും നടത്തിയ തെരച്ചിലിൽ നാലരയോടെ മണിക്കുട്ടന്റെ മൃതദേഹം കണ്ടെടുത്തു.
ഡിസംബർ ഇരുപത്തഞ്ചിനാണ് മണിക്കുട്ടൻ നാല് ശുർഹത്തുക്കൾക്കൊപ്പം കാൽനടയായി ശബരിമലയ്ക്ക് പോയത്. മരപ്പണിക്കാരനാണ് മണിക്കുട്ടൻ.