1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Man died by mob in kasaragod

കാസര്‍കോട് യുവതിയെ ശല്യപ്പെടുത്തിയെന്നാരോപിച്ച് ആള്‍ക്കൂട്ടം മധ്യവയസ്‌കനെ അടിച്ചുകൊന്നു

Kasaragode
കാസര്‍കോട് യുവതിയെ ശല്യപ്പെടുത്തിയെന്നാരോപിച്ച് ആള്‍ക്കൂട്ടം മധ്യവയസ്‌കനെ അടിച്ചുകൊന്നു. ചെമ്മനാട് സ്വദേശിയായ റഫീഖ് (49) ആണ് കൊല്ലപ്പെട്ടത്. ഇന്നുച്ചയ്ക്ക് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിക്കുമുന്നില്‍ വച്ചാണ് റഫീക്കിന് മര്‍ദ്ദനം ഏറ്റത്. അതേസമയം യുവതി റഫീഖ് ശല്യം ചെയ്തതായി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. 
 
മര്‍ദ്ദനമേറ്റ റഫീക്കിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഇയാളുടെ ബന്ധുക്കളുടെ പരാതിയില്‍ കണ്ടാലറിയാവുന്ന നാട്ടുകാര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. സംഭവസ്ഥലത്തുണ്ടായിരുന്ന ഓട്ടോഡ്രൈവര്‍മാരുള്‍പ്പെടെയുള്ളവരാണ് റഫീഖിനെ മര്‍ദ്ദിച്ചത്. സമീപത്തെ കടകളുടെ സിസിടിവി ദൃശ്യങ്ങളില്‍ റഫീഖ് ഓടുന്ന ചിത്രം ലഭിച്ചിട്ടുണ്ട്.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
മുല്ലപ്പെരിയാർ ഡാം ഭീഷണിയെന്ന് ഐക്യരാഷ്ട്ര സഭ: ഇന്ത്യയിലെ ആയിരത്തിലേറെ അണക്കെട്ടുകൾ പട്ടികയിൽ