ബന്ധുവായ പതിനാറുകാരിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

ബന്ധുവായ പതിനാറുകാരിയെ നിരന്തരം പീഡിപ്പിച്ച കേസില്‍ വിവാഹിതനായ 32 കാരനെ പൊലീസ് തമിഴ്നാട്ടിലെ പഴനിയില്‍ നിന്ന് അറസ്റ്റ് ചെയ്തു

changanassery, rape, police, arrest ചങ്ങനാശേരി, പീഡനം, പൊലീസ്, അറസ്റ്റ്
ചങ്ങനാശേരി| Last Modified ബുധന്‍, 31 ഓഗസ്റ്റ് 2016 (14:17 IST)
ബന്ധുവായ പതിനാറുകാരിയെ നിരന്തരം പീഡിപ്പിച്ച കേസില്‍ വിവാഹിതനായ 32 കാരനെ പൊലീസ് തമിഴ്നാട്ടിലെ പഴനിയില്‍ നിന്ന് അറസ്റ്റ് ചെയ്തു. നാട്ടില്‍ നിന്ന് പ്രതി രക്ഷപ്പെടാന്‍ സഹായിച്ചത് ഇയാളുടെ ഭാര്യയും !ചങ്ങനാശേരി മാമ്മൂട്ടില്‍ താമസിക്കുന്ന മലകുന്നം കോട്ടയം‍ചിറ രതീഷ് എന്ന യുവാവാണു പ്രതി.

പെണ്‍കുട്ടിയുടെ സഹോദരങ്ങളെയും മാതാവിനെയും വധിക്കും എന്ന് ഭീഷണിപ്പെടുത്തിയായിരുന്നു കുട്ടിയെ പീഡിപ്പിച്ചിരുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 15 ന് ഇയാള്‍ കുട്ടിയുടെ വീട്ടിലെത്തി കുട്ടിയെ മര്‍ദ്ദിച്ചിരുന്നു. വിവരമറിഞ്ഞ മാതാവ് അധികാരികളെ അറിയിക്കുകയും തൃക്കൊടിത്താനം പൊലീസ് കേസെടുക്കുകയും ചെയ്തു.

എന്നാല്‍ ഭാര്യയുടെ സഹായത്തോടെ സുഹൃത്തില്‍ നിന്ന് പണം കടം വാങ്ങിപ്പിച്ച് ഭാര്യയുമായി ചേര്‍ന്ന് പഴയിലേക്ക് ഒളിച്ചോടുകയായിരുന്നു. അടുത്തിടെ ഇയാളുടെ ഒരു സുഹൃത്തിന് പഴനിയിലെ ഒരു കോയിന്‍ ബോക്സില്‍ നിന്ന് പ്രതി ഫോണ്‍ ചെയ്തിരുന്നു. സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ ഈ വിവരം മനസിലാക്കി പഴനിയിലെത്തി പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :