കസബയ്ക്ക് കാലിടറുന്നോ? കുരുക്ക് മുറുകുന്നു!

സ്ത്രീത്വത്തെ അപമാനിക്കല്‍: ‘കസബ’ സിനിമക്കെതിരെ കേസെടുത്തു

aparna shaji| Last Modified ബുധന്‍, 31 ഓഗസ്റ്റ് 2016 (10:40 IST)
മെഗാസ്റ്റാർ മമ്മൂട്ടിയുടെ എന്ന മാസ് ചിത്രത്തിന് കുരുക്ക്
മുറുകുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന ദൃശ്യങ്ങളും സംഭാഷണങ്ങളും ഉണ്ടെന്ന ചേവായൂര്‍ സ്വദേശി കെ. സലീലിന്റെ പരാതല്യെ തുടർന്ന് കസബക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. കസബ സിഐ പി പ്രമോദാണ്
കേസെടുത്തിരിക്കുന്നത്. സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതിനെതിരെയുള്ള 1983ലെ ചട്ടത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

പരാതിക്കാരന്റെ ആരോപണം ശരിയാണോ എന്ന് പരിശോധിക്കുന്നതിനായി വനിതാ തഹസില്‍ദാര്‍ ചിത്രം കണ്ട് സാക്ഷ്യപ്പെടുത്തണമെന്ന് ആവശ്യമുന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് ജില്ലാ കലക്ടര്‍ക്ക് അപേക്ഷയും നൽകിയിരുന്നു. എന്നാല്‍, തഹസില്‍ദാറുടെ സേവനം ലഭ്യമാക്കാത്തതിനാല്‍ കേസ് പാതിവഴിയിൽ നിലച്ചിരിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് തന്നെ പരിശോധിക്കുകയും പരാതിക്കാരൻ പറയുന്ന ആരോപണം ശരിയാണെന്ന് വ്യക്തമാവുകയും ചെയ്തതിനെ തുടര്‍ന്നാണ് ഐ പി സി 292ആം വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്. ഛായാഗ്രഹണ നിയമത്തിലെ ഏഴാം വകുപ്പ് പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ചിത്രത്തിന്റെ നിർമാതാവിനും വിതരണക്കാരനും സിനിമ പ്രദര്‍ശിപ്പിച്ച ശ്രീ തീയേറ്ററിനുമെതിരെയാണ് കേസ്. പരാതിക്കാരനും കുടുംബവും ശ്രീ തീയേറ്ററിൽ ഇരുന്നാണ് സിനിമ കണ്ടെതെന്നും പരാതിയിൽ വ്യക്തമാക്കുന്നു. കുടുംബവും ഒന്നിച്ച് ഈ സിനിമ കാണാനാകില്ലെന്നും സ്ത്രീകളെ അശ്ശീലം പറയുന്ന സംഭാഷണങ്ങൾ നിരവധി ചിത്രത്തിൽ ഉണ്ടെന്നും പരാതിയിൽ പറയുന്നു. ചിത്രത്തിലെ മോശം പരാമര്‍ശങ്ങളെ തുടര്‍ന്ന് പലരും തിയറ്ററില്‍നിന്ന് ഇടക്ക് ഇറങ്ങിപ്പോയതായും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :