ആദ്യം നയത്തില്‍ വശീകരിക്കും, പിന്നെ കൊണ്ടുപോയി പീഡിപ്പിക്കും; 24 കാരന്‍ പൊലീസ് വലയില്‍

പെണ്‍കുട്ടികളെ വശീകരിച്ച് പീഡിപ്പിച്ച 24 കാരന്‍ പൊലീസ് വലയില്‍

നെടുമങ്ങാട്| Last Modified ശനി, 21 ജനുവരി 2017 (15:49 IST)
പെണ്‍കുട്ടികളെ നയത്തില്‍ വശീകരിച്ച് പീഡിപ്പിച്ചു വന്ന 24 കാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പുളിഞ്ചിയില്‍ ഉമ്മന്‍കോട് തടത്തരികത്ത് വീട്ടിലെ അംഗവും ഇപ്പോള്‍ നഗരിക്കുന്ന് ചെറുകുളത്ത് വാടകയ്ക്ക് താമസിക്കുന്ന ആളുമായ മുനീറാണ് നെടുമങ്ങാട് പൊലീസ് വലയിലായത്.

കുട്ടികളെ പീഡനത്തിനിരയാക്കിയ ശേഷം ഇവരുടെ ഫോട്ടോ എടുത്ത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും പിന്നീട് ഇവരെ പല സ്ഥലങ്ങളില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്യുന്നതായിരുന്നു പ്രതിയുടെ രീതി.

പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും പിന്നീട് വിവാഹം കഴിച്ച ശേഷം ദിവസങ്ങള്‍ കഴിഞ്ഞ് ബന്ധം വേര്‍പെടുത്തുകയും ചെയ്തു. ഇതിനു ശേഷം മറ്റൊരു കുട്ടിയെ ഇത്തരത്തില്‍ പീഡിപ്പിക്കവേയാണ് ഇയാള്‍ പൊലീസ് വലയിലായത്. നെടുമങ്ങാട് ഡി.വൈ.എസ്.പി ഇ.എസ്.ബിജുമോന്‍റെ നിര്‍ദ്ദേശാനുസരണം സി.ഐ എം.അനില്‍ കുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :