കോഴിക്കോട്|
jibin|
Last Modified വെള്ളി, 20 ജനുവരി 2017 (19:48 IST)
നഴ്‌സറി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ഹോട്ടല്‍ തൊഴിലാളി പിടിയില്‍. അത്തോളി സ്വദേശി ഷൗക്കത്തലിയെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. വെള്ളിയാഴ്‌ച രാവിലെയാണ് ഇയാളെ പൊലീസ് പിടികൂടിയത്.
കൊയിലാണ്ടി പൂക്കാട് ഹോട്ടല്‍ തൊഴിലാളി ഷൗക്കത്തലി കഴിഞ്ഞ 13 നായിരുന്നു വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചത്. ക്ലാസില്‍ ഉച്ചഭക്ഷണത്തിന് ശേഷം കളിക്കുകയായിരുന്ന കുട്ടിയെ ഇയാള്‍ കൂട്ടികൊണ്ട് പോയി ആളൊഴിഞ്ഞ വീടിന്റെ വരാന്തയില്‍ വെച്ച് പീഡിപ്പിക്കുകയായിരുന്നു.
വൈകിട്ട് വീടിലെത്തിയ കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് അമ്മ ചോദിച്ചപ്പോഴാണ് പീഡന വിവരമറിയുന്നത്. കുട്ടിയുടെ രഹസ്യ ഭാഗങ്ങളില്‍ പരുക്കേറ്റിരുന്നതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചൈല്‍ഡ് ലൈന്‍ മുഖേനെ വിവരം പൊലീസിനെ അറിയിക്കുകയുമായിരുന്നു.
സിസിടിവി ദൃശ്യങ്ങള്‍ കുട്ടിയെ കാണിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഷൗക്കത്തലിയെ ഹോട്ടലും വീട്ടിലും എത്തിച്ച്
തെളിവെടുപ്പ് നടത്തി.