മമതയും മോഡിയും നല്കുന്നത് വാഗ്‌ദാനങ്ങള്‍ മാത്രം; ഇവര്‍ ജനങ്ങളെ പറ്റിക്കുകയാണെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി

മമതയും മോഡിയും നല്കുന്നത് വാഗ്‌ദാനങ്ങള്‍ മാത്രം; ഇവര്‍ ജനങ്ങളെ പറ്റിക്കുകയാണെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി

ശ്യാംപുര്‍| JOYS JOY| Last Modified ശനി, 23 ഏപ്രില്‍ 2016 (18:58 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും വാഗ്‌ദാനങ്ങള്‍ മാത്രമാണ് നല്കുന്നതെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പശ്ചിമബംഗാളില്‍ ഇടതുപക്ഷത്തിനൊപ്പം തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയകയിരുന്നു രാഹുല്‍.

രാജ്യത്തെ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് ജോലി വാഗ്ദാനം ചെയ്യുന്നതല്ലാതെ ഒരാള്‍ക്ക് പോലും ജോലി നല്‍കാന്‍ മോഡിക്കോ മമതയ്ക്കോ കഴിയുന്നില്ല. ഇവര്‍ ജനങ്ങളെ പറ്റിക്കുകയാണ്. മോഡി രണ്ട് കോടിയും മമത 70 ലക്ഷവും തൊഴിലവസരങ്ങളാണ് വാഗ്ദാനം ചെയ്തിരുന്നത്. വ്യവസായ അന്തരീക്ഷമുള്ള പശ്ചിമ ബംഗാള്‍ മമത സര്‍ക്കാരിനു കീഴില്‍ ശവപ്പറമ്പ് ആയിരിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ശാരദ ചിട്ടി ഫണ്ട്, നാരദ ന്യൂസ് പുറത്തു വിട്ട കോഴ എന്നീ കേസുകളില്‍ ഒന്നും നടപടിയെടുക്കാന്‍ മമതയ്ക്ക് കഴിഞ്ഞിട്ടില്ല. അടുത്തിടെ അപകടത്തില്‍പ്പെട്ട കൊല്‍ക്കത്തയിലെ ഫ്ലൈ ഓവറിന്റെ നിര്‍മ്മാണത്തിന് ആവശ്യമായ സാധനങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ സര്‍ക്കാര്‍ കരാര്‍ നല്‍കിയത് പാര്‍ട്ടി പ്രവര്‍ത്തകനാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

ജനങ്ങള്‍ക്ക് ജോലി നല്‍കുന്നതിനും, അഴിമതിയില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ നടപടികള്‍ എടുക്കുന്നതിനും ആയിരിക്കും കോണ്‍ഗ്രസ്-ഇടതു സഖ്യത്തെ വിജയിപ്പിക്കുകയാണെങ്കില്‍ പ്രഥമ പരിമഗണന നല്‍കുക എന്നും രാഹുല്‍ ഗാന്ധി ഉറപ്പു നല്‍കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :