യുഡിഎഫിന്റെ ദുര്‍ഭരണം അവസാനിപ്പിക്കാനാണ് ഇടതിനൊപ്പം ചേര്‍ന്നത്; മാണി കോഴ വാങ്ങിയിട്ടില്ലെന്ന് എവിടെയും താന്‍ പറഞ്ഞിട്ടില്ല- ആന്റണി രാജു

യുഡിഎഫ് ഗവണ്‍മെന്റിന്റെ വികൃതമുഖം ജനം തിരിച്ചറിഞ്ഞിട്ടുണ്ട്

യുഡിഎഫ് , ജനാധിപത്യ കേരള കോണ്‍ഗ്രസ് , കെഎം മാണി , ബാര്‍കോഴ
തിരുവനന്തപുരം| jibin| Last Modified ശനി, 23 ഏപ്രില്‍ 2016 (11:11 IST)
യുഡിഎഫിന്റെ ദുര്‍ഭരണം അവസാനിപ്പിക്കാനാണ് താന്‍ എല്‍ഡിഎഫിനൊപ്പം ചേര്‍ന്നതെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവ് ആന്റണി രാജു. കഴിഞ്ഞ 5 വര്‍ഷക്കാലമായി ദുര്‍ഭരണമാണ് സംസ്ഥാനത്ത് നടക്കുന്നത്. കേരളാ
കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെഎം മാണി ബാര്‍കോഴ ഇടപാടില്‍ പണം വാങ്ങിയിട്ടില്ലെന്ന് എവിടെയും താന്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് ഗവണ്‍മെന്റിന്റെ വികൃതമുഖം ജനം തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ 5 വര്‍ഷക്കാലം തിരുവനന്തപുരം മണ്ഡലത്തിലെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വിഎസ് ശിവകുമാറിന് സാധിച്ചിട്ടില്ലെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആന്റണി രാജു പറഞ്ഞു.

തിരുവനന്തപുരം നഗരത്തിലെ മാലിന്യപ്രശ്‌നവും, കുടിവെള്ളക്ഷാമവുമാണ് ആന്റണി രാജു ഉയര്‍ത്തുന്ന മറ്റു പ്രചരണ വിഷയങ്ങള്‍. മാണിക്കെതിരെ ബാര്‍കോഴ ആരോപണം രൂക്ഷമായ അവസരങ്ങളില്‍ ചര്‍ച്ചകളില്‍
ഏറ്റവും പ്രതിരോധം തീര്‍ത്ത വ്യക്തിയായിരുന്നു ആന്റണി രാജു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :