1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. malayalam actors mamukoya

അധികൃതര്‍ തനിനിറം കാട്ടിയപ്പോള്‍ മാമുക്കോയ പെരുവഴിയിലായി

മാമുക്കോയയുടെ വീട്ടിലേക്കുളള വഴി അധികൃതര്‍ പൊളിച്ചുനീക്കി

calicut
നടന്‍ മാമുക്കോയയുടെ വീട്ടിലേക്കുളള വഴി കോഴിക്കോട് നഗരസഭാ അധികൃതര്‍ പൊളിച്ചുനീക്കി. മാമുക്കോയ അനധികൃതമായി സ്ഥലം കൈയേറിയാണ് വഴി നിര്‍മിച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് അധികൃതര്‍ വീട്ടിലേക്കുളള വഴി പൊളിച്ചു നീക്കിയത്.

സ്ഥലം അനധികൃതമായി കൈയേറ്റം നടത്തിയ ശേഷം വഴിയുണ്ടാക്കി കോണ്‍ക്രീറ്റ് ചെയ്യുകയായിരുന്നുവെന്നാണ് കോഴിക്കോട് നഗരസഭ അധികൃതര്‍ കണ്ടെത്തിയത്. ഇതിനെ തുടര്‍ന്നാണ് ഇന്ന് രാവിലെ അധികൃതരെത്തി വഴി പൊളിച്ചുനീക്കിയത്.

അതെസമയം വീട്ടിലേക്കുളള വഴി കൈയേറ്റമല്ലെന്നും മുന്നറിയിപ്പില്ലാതെയാണ് പൊളിച്ചുനീക്കിയതെന്നും മാമുക്കോയ പ്രതികരിച്ചു. അനധികൃതമായി കൈയേറിയതാണെങ്കില്‍ താന്‍ തന്നെ പൊളിക്കാന്‍ തയാറായിരുന്നു. വഴി പൊളിച്ചിട്ടിരിക്കുന്നതിനാല്‍ വീട്ടു മുറ്റത്തേക്ക് വാഹനം കയറ്റാന്‍ സാധിക്കാതായെന്നും അദ്ദേഹം പറഞ്ഞു.
About Writer
jibin
അടുത്ത ലേഖനം
ചാരവൃത്തി; 48 മണിക്കൂറിനുള്ളില്‍ രാജ്യം വിടണമെന്ന് പാക് നയതന്ത്ര ഉദ്യോഗസ്ഥനോട് ഇന്ത്യ