ആന്‍‌ഡേഴ്‌സനും വിറച്ചുനിന്നു; സ്‌റ്റെയിനെ തോല്‍പ്പിക്കാന്‍ ആരുമില്ല

ന്യൂസിലന്‍ഡിനെ എറിഞ്ഞൊതുക്കിയ സ്‌റ്റെയിന്‍ ഒന്നാം റാങ്കില്‍

ICC test , Dale Steyn , cricket , team india , virat kohli , James Anderson , stuart broad ഐസിസി , ടെസ്‌റ്റ് റാങ്കിംഗ് , ഇംഗ്ലണ്ട് , ആർ അശ്വിൻ , ദക്ഷിണാഫ്രിക്ക , ടെസ്‌റ്റ് ക്രിക്കറ്റ്
ജൊഹന്നാസ്ബർഗ്| jibin| Last Modified വ്യാഴം, 1 സെപ്‌റ്റംബര്‍ 2016 (17:49 IST)
ന്യൂസിലന്‍ഡിനെതിരെ നടത്തിയ തകര്‍പ്പന്‍ പ്രകടനത്തോടെ ഐസിസി ടെസ്‌റ്റ് ബൗളിംഗ് റാങ്കിംഗിൽ ദക്ഷിണാഫ്രിക്കയുടെ ഡെയ്ൽ സ്റ്റെയിൻ വീണ്ടും ഒന്നാമതെത്തി. ഇംഗ്ലണ്ടിന്റെ ജയിംസ് ആൻഡേഴ്സൺ, ഇന്ത്യയുടെ എന്നിവർ യഥാക്രമം രണ്ടും മൂന്നും റാങ്കുകളിലുണ്ട്.

ന്യൂസിലൻഡിനെതിരെ സെഞ്ചൂറിയനിൽ നടന്ന മത്സരത്തിൽ സ്റ്റെയിൻ 99 റൺസ് വഴങ്ങി എട്ട് വിക്കറ്റ് സ്വന്തമാക്കിയിരുന്നു. 2015 ഡിസംബറിന് ശേഷം സ്റ്റെയിൻ ആദ്യമായാണ് റാങ്കിംഗിൽ ഒന്നാമതെത്തുന്നത്.

രണ്ടാം ടെസ്റ്റിൽ ന്യൂസിലൻഡിനെ തോൽപ്പിച്ച ടീം റാങ്കിംഗിലും നേട്ടമുണ്ടാക്കി. ഏഴാം സ്‌ഥാനത്തായിരുന്ന അവർ രണ്ടു സ്‌ഥാനങ്ങൾ മെച്ചപ്പെടുത്തി അഞ്ചാം റാങ്കിൽ വന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :