ന്യൂഡൽഹി|
aparna shaji|
Last Modified ബുധന്‍, 31 ഓഗസ്റ്റ് 2016 (10:17 IST)
ഗതാഗത നിയമലംഘനങ്ങളിൽ ഇന്ത്യയിൽ മുന്നിൽ നിൽക്കുന്നത് കേരളം. ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോ പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അമിത വേഗതയിലും അശ്രദ്ധമായും വാഹനമോടിച്ചതുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് 2015ൽ കേരളത്തിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അമിത വേഗതിയിൽ വാഹനമോടിച്ചതിന് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 1,538 കേസുകളിലെ പ്രതികള്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.
3.5 കോടി ജനസംഖ്യയുള്ള കേരളത്തില്‍ ഒരു കോടിയോളം വാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളതെന്ന് മുന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിങ് പറഞ്ഞു. ഇത്തരത്തിൽ നിയമലംഘനങ്ങൾ ഉണ്ടാകുന്നതിന് കാരണം കേരളത്തിലെ റോഡ് ആണെന്ന് റിപ്പോർട്ടിൽ പറയുന്നു. മറ്റ് പല സംസ്ഥാനങ്ങളെയും അപേക്ഷിച്ച് കുറഞ്ഞ റോഡ് സൗകര്യങ്ങള്‍ മാത്രമാണ് കേരളത്തിലുള്ളത്.