ചക്രവാതച്ചുഴിയുടെ പ്രഭാവത്തില്‍ ചെന്നൈയിലെ താഴ്ന്ന സ്ഥലങ്ങള്‍ വെള്ളത്തിനടിയില്‍; കേരളത്തിലും ശക്തമായ മഴ

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 8 നവം‌ബര്‍ 2021 (14:35 IST)
ചക്രവാതച്ചുഴിയുടെ പ്രഭാവത്തില്‍ ചെന്നൈയിലെ താഴ്ന്ന സ്ഥലങ്ങള്‍ വെള്ളത്തിനടിയിലായി. ചെന്നൈയുടെ സമീപ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം കേരളത്തിലും ശക്തമായ മഴ തുടരുകയാണ്. ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

നാളെയോടെ ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യതയുണ്ട്. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്കാണ് സാധ്യത.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :