സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 2 ഏപ്രില്‍ 2025 (21:15 IST)
മലപ്പുറത്ത് പച്ചക്കറി കടയില്‍ നിന്ന് തോക്കുകളും ഒന്നരക്കിലോളം കഞ്ചാവും കണ്ടെത്തി. ഒന്നരക്കിലോളം കഞ്ചാവും രണ്ടു തോക്കുകളും മൂന്ന് തിരകളുമാണ് കണ്ടെത്തിയത്. സംഭവത്തില്‍ മണ്ണാര്‍മല
സ്വദേശി ഷറഫുദ്ദീനെ പോലീസ് കസ്റ്റഡിയിലെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍
പോലീസ് പരിശോധന നടത്തുകയായിരുന്നു.
അതേസമയം ഊട്ടിയിലേക്ക് വിനോദയാത്ര പോയ മലയാളി യുവാവ് കടന്നല്‍ കുത്തേറ്റ് മരിച്ചു. കോഴിക്കോട് വടകര സ്വദേശി പി സാബിനാണ് മരിച്ചത്. 26 വയസ്സായിരുന്നു. ഇയാളുടെ സുഹൃത്ത് ആസിഫിനെ പരിക്കുകളോടെ സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് വൈകുന്നേരം മൂന്നു മണിയോടെയാണ് സംഭവം ഉണ്ടായത്. കൂടല്ലൂര്‍ ഊട്ടി ദേശീയപാതയിലെ നടുവട്ടത്തിന് സമീപത്തു വച്ച് വനം വകുപ്പ് വിനോദസഞ്ചാര കേന്ദ്രത്തില്‍ വച്ചാണ് കടന്നലിന്റെ കുത്തേറ്റത്.