പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച മൂന്നു പേർ പിടിയിൽ
എ കെ ജെ അയ്യര്‍|
Last Modified വെള്ളി, 9 ജൂണ്‍ 2023 (22:24 IST)
കൽപ്പറ്റ: പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിൽ മൂന്നു യുവാക്കളെ പോക്സോ പ്രകാരം പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ പെൺകുട്ടിയെ ഉപദ്രവിച്ച ഒരാളും ഉപദ്രവം ദൃശ്യങ്ങൾ പ്രചരിപ്പിച്ച മറ്റു രണ്ടു പേരുമാണ് മീനങ്ങാടി പോലീസിന്റെ പിടിയിലായത്.
കൃഷ്ണഗിരി സ്വദേശി ജ്യോതിഷ് (30), തൃക്കൈപ്പറ്റ സ്വദേശി ഉണ്ണികൃഷ്ണൻ (31), കൊളഗപ്പാറ സ്വദേശി സജിത്ത് (25) എന്നിവരാണ് കേസിലെ പ്രതികൾ. ജ്യോതിഷാണ് പെൺകുട്ടിയെ ഉപദ്രവിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സുഹൃത്തുക്കൾക്കിടയിൽ പ്രചരിപ്പിച്ചു. കേസിലെ രണ്ടാം പ്രതിയായ ഉണ്ണികൃഷ്ണൻ ഇതിന്റെ പേരിൽ പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും വിഡിയോ കോൽ വഴി നഗ്നത പ്രദർശിപ്പിക്കുകയും ചെയ്തു.