സതീശന്‍ മിണ്ടരുത്, പിണറായി സര്‍ക്കാരിനെ പുകഴ്‌ത്തി ആര്‍എസ്‌പി - പ്രതിപക്ഷത്തിന്റെ അവസ്ഥ ഇത്രയും ദയനീയമോ!

പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ തകരുന്നു; സതീശന്റെ വായടപ്പിച്ച് ആര്‍എസ്‌പി

  vd satheesan , satheesan allegation , niyamasabha , RSP , mersikuttiyamma , LDF , pinarayi vijayan , A A Aziz , വിഡി സതീശന്‍ , മന്ത്രി മേഴ്‌സിക്കുട്ടിയമ്മ , തോട്ടണ്ടി , കശുവണ്ടി
തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 1 നവം‌ബര്‍ 2016 (16:22 IST)
മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ നിയമസഭയില്‍ വിഡി സതീശന്‍ എംഎല്‍എ ഉന്നയിച്ച തോട്ടണ്ടി അഴിമതി ആരോപണത്തില്‍ കഴമ്പില്ലെന്ന് ആര്‍എസ്‌പി സംസ്ഥാന സെക്രട്ടറി എഎ അസീസ്. സതീശന്‍ ഉന്നയിക്കുന്ന ആരോപണങ്ങളോട് യോജിക്കാന്‍ സാധിക്കില്ല. ചില സാഹചര്യങ്ങളില്‍ കൂടിയ വിലയ്‌ക്ക് കശുവണ്ടി വാങ്ങേണ്ടി വരുമെന്നും
അസീസ് വ്യക്തമാക്കി.

സ്വകാര്യ ഉടമ തോട്ടണ്ടി വാങ്ങുന്നത് പോലെ സര്‍ക്കാര്‍ സംവിധാനത്തിന് വാങ്ങുവാന്‍ സാധിക്കില്ല. കുറഞ്ഞ വിലയ്‌ക്ക്
ടെന്‍ഡര്‍ ചെയ്യുമ്പോള്‍ എടുക്കാതിരിക്കുകയും കൂടിയ വിലയ്‌ക്ക് പിന്നീട് വാങ്ങുകയും ചെയ്യുന്നത് കശുവണ്ടി ഇടപാടില്‍ പതിവാണെന്നും അസീസ് പറഞ്ഞു.

സതീശന്റെ ആരോപണങ്ങളോട് യോജിക്കാന്‍ സാധിക്കില്ലെങ്കിലും അഡ്വക്കേറ്റ് ജനറല്‍ പരിശോധന നടത്തട്ടെ. വളരെ ബുദ്ധിമുട്ടിയാണ് സര്‍ക്കാര്‍ കശുവണ്ടി ഫാക്ടറികള്‍ തുറന്നത്. കശുവണ്ടി തൊഴിലാളികള്‍ക്ക് ജോലി നല്‍കാന്‍ സര്‍ക്കാര്‍ എടുത്ത ശ്രമങ്ങളെ കുറച്ച് കാണാനാവില്ല. റിസ്‌ക് എടുക്കുമ്പോള്‍ അഴിമതി ആരോപണം ഉണ്ടാകുമെന്നും അസീസ് കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :