മലാപ്പറമ്പ് സ്കൂൾ സർക്കാർ ഏറ്റെടുക്കും, സുപ്രീംകോടതിയുടെ വിധിയ്ക്ക് വിധേയമായിട്ടായിരിക്കും തുടർനടപടി: വിദ്യാഭ്യാസമന്ത്രി

മലാപ്പറമ്പ് എ യു പി സ്കൂൾ സർക്കാർ ഏറ്റെടുക്കാൻ തയ്യാറാണെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്. ഇതുമായി ബന്ധപ്പെട്ട വിവരം സുപ്രീംകോടതിയിൽ അറിയിച്ചിരിക്കുകയാണ്. സുപ്രീംകോടതിയുടെ വിധിയ്ക്ക് വിധേയമായിട്

കോഴിക്കോട്| aparna shaji| Last Updated: ബുധന്‍, 8 ജൂണ്‍ 2016 (11:25 IST)
മലാപ്പറമ്പ് എ യു പി ഏറ്റെടുക്കാൻ തയ്യാറാണെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്. ഇതുമായി ബന്ധപ്പെട്ട വിവരം സുപ്രീംകോടതിയിൽ അറിയിച്ചിരിക്കുകയാണ്. സുപ്രീംകോടതിയുടെ വിധിയ്ക്ക് വിധേയമായിട്ടായിരിക്കും പുനർനടപടികൾ.

വിധി വന്നതിന് ശേഷം ബാക്കി നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സുപ്രീംകോടതിയുടെ ഉത്തരവിന് അനുസരിച്ച് സ്കൂൾ ഏറ്റെടുക്കും. ഇതേരീതിയിൽ മറ്റ് മൂന്ന് സ്കൂളുകളും സർക്കാർ ഏറ്റെടുക്കുന്നതായിരിക്കും. പൂർണമായും നിയമഉപദേശത്തിന്റേയും അനുഭവത്തിന്റെയും അടിസ്ഥാനത്തിലാണ് ഈ തീരുമാനം എടുത്തതെന്നും അദ്ദേഹം പറഞ്ഞു.

മലാപ്പറമ്പ് സ്കൂൾ സർക്കാർ ഏറ്റെടുക്കണമെന്ന് വിദ്യാർഥി സംഘടനകളായ എസ്എഫ്ഐയും കെഎസ്‌യുവും ആവശ്യപ്പെട്ടിരുന്നു. അതേസമയം, പൂട്ടാന്‍ സുപ്രീം കോടതി ഉത്തരവിട്ട കോഴിക്കോട് മലാപ്പറമ്പ് സ്കൂളില്‍ പ്രതിഷേധം തുടരുകയാണ്. പൊലീസ് സേനയെ സ്കൂളില്‍ നിന്ന് ഭാഗികമായി പിന്‍വലിച്ചിട്ടുണ്ട്. ജൂണ്‍ എട്ടിനകം സ്കൂള്‍ പൂട്ടി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം.


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :