തിരുവനന്തപുരം:|
Last Modified വെള്ളി, 17 ഏപ്രില്‍ 2015 (20:24 IST)
സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ പുന:സംഘടിപ്പിച്ചു. നടന്‍ മധുവിനെ വൈസ് ചെയര്‍മാനായി നിയമിച്ചു. ശാരദ, ശ്രീകുമാരന്‍ തമ്പി, ഐ വി ശശി, ടി.എസ് സുരേഷ് ബാബു, ലിബര്‍ട്ടി ബഷീര്‍ തുടങ്ങി 10 അംഗങ്ങള്‍ പുതിയ സമിതിയിലുണ്ട്. നടന്‍ സലിംകുമാര്‍, സഞ്ജയ്, ജോഷി മാത്യു എന്നിവര്‍ തുടരും.
നേരത്തെ രാജ്മോഹന്‍ ഉണ്ണിത്താന്‍ ചെയര്‍മാനായി നിയമിച്ചതില്‍ പ്രതിഷേധിച്ച് മണിയന്‍പിള്ള രാജുവും ഇടവേള ബാബുവും കെഎസ്എഫ്ഡിസി ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും രാജിവെച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ പുന:സംഘടിപ്പിച്ചത്.