‘മാണിയെ മുഖ്യമന്ത്രിയാക്കണം‘

കെ എം മാണി മുഖ്യമന്ത്രിയാക്കണമെന്ന് കേരള കോണ്‍ഗ്രസ് എം നേതാവ് ആന്റണി രാജു. പ്രതിച്ഛായ നന്നാക്കാനാണ് പുനഃസംഘടനയെങ്കില്‍ മാണി മുഖ്യമന്ത്രിയാകണം. മുതിര്‍ന്ന നേതാവായ മാണിക്ക് മുഖ്യമന്ത്രി സ്ഥാനത്തിന് അര്‍ഹതയുണ്ടെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മാണി മുഖ്യമന്ത്രിയായി കാണണമെന്ന് കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആഗ്രഹമുണ്ടെന്നും ആന്റണി രാജു പറഞ്ഞു.
 
സംസ്ഥാനത്ത് മുന്നണി ഭരണമാണ് നിലനില്‍ക്കുന്നത്, ഏകകക്ഷി ഭരണമല്ല. 50 വര്‍ഷത്തെ പാരമ്പര്യമുള്ള കേരളാ കോണ്‍ഗ്രസിന് മുഖ്യമന്ത്രി പദത്തിന് അര്‍ഹതയുണ്ട്. മുന്നണി ഭരണത്തോട് നീതി പുലര്‍ത്തണമെങ്കില്‍ ഘടകകക്ഷികള്‍ക്കും മുഖ്യമന്ത്രി പദം ലഭിക്കണം. പാര്‍ട്ടി തീരുമാനിച്ചാല്‍ മുഖ്യമന്ത്രിയാവാന്‍ മാണി തയ്യാറാണെന്നും ആന്റണി രാജു പറഞ്ഞു.
 
പാര്‍ട്ടിയുടെ അഭിപ്രായമാണോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പാര്‍ട്ടിയില്‍ ഇങ്ങനെയൊരു വികാരം ഉണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
 
അതേസമയം മാണിയെ മുഖ്യമന്ത്രിയാക്കുന്ന കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ചീഫ് വിപ്പ് പിസി ജോര്‍ജ് പറഞ്ഞു. മാണിയെ ചെറുതാക്കി കാണിക്കാനാണ് ആന്റണി രാജുവിന്റെ ശ്രമമെന്ന് കോണ്‍ഗ്രസ് നേതാവ് ടിഎന്‍ പ്രതാപന്‍ പറഞ്ഞു. മുന്നണിയിലെ മൂന്നാമത്തെ പാര്‍ട്ടിയുടെ പാര്‍ലമെന്ററി നേതാവാണ് മാണിയെന്നും അദ്ദേഹം പറഞ്ഞു.
 
Last Updated: ബുധന്‍, 23 ജൂലൈ 2014 (16:44 IST)





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :