Last Modified വ്യാഴം, 14 മെയ് 2015 (17:36 IST)
ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിക്കെതിരെയുള്ള വിചാരണ പൂര്‍ത്തിയാക്കാന്‍ രണ്ട് വര്‍ഷം എടുക്കുമെന്ന് വിചാരണ കോടതി. ഇക്കാര്യം ചൂണ്ടിക്കാട്ടി വിചാരണക്കോടതി സുപ്രീംകോടതിക്ക് കത്തയച്ചു.
നേരത്തെ കേസില്‍ നാല് മാസത്തിനകം പൂര്‍ത്തിയാക്കാമെന്ന് കര്‍ണാടക സുപ്രീം കോടതിയെ അറിയിച്ചിരുന്നു.എന്നാല്‍ ഈ കാലയളവ് പിന്നിട്ടതിനാല്‍ ജാമ്യവ്യവസ്ഥതകളില്‍ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് മഅ്ദനി സുപ്രീംകോടതിയെ സമീപിച്ചിരുന്നു.