മദനിയുടെ മോചനം സ്വാഗതാര്‍ഹമെന്ന് സിപി‌എം

തിരുവനന്തപുരം| vishnu| Last Modified വെള്ളി, 11 ജൂലൈ 2014 (18:14 IST)
ബംഗുളൂരു സ്‌ഫോടനകേസില്‍ വിചാരണ തടവുകാരനായി കഴിയുന്ന അബ്‌ദുള്‍ നാസര്‍ മദനിയുടെ ജാമ്യാപേക്ഷ അംഗീകരിച്ച് അദ്ദേഹത്തിന് ജാമ്യം അനുവദിച്ച സുപ്രീം കൊടതി നടപടി സ്വാഗതാര്‍ഹമാണെന്ന്‌ സിപിഎം. മദനിയ്‌ക്കെതിരായി കര്‍ണ്ണാടക സര്‍ക്കാര്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്ന നിലപാടുകള്‍ മനുഷ്യാവകാശ ലംഘനമാണെന്ന്‌ കോടിയേരി ബാലകൃഷ്‌ണനും പ്രതികരിച്ചു.

മദനിയുടെ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി എടുത്തിട്ടുള്ള തീരുമാനത്തോട്‌ യോജിക്കുന്നുവെന്നും വിചാരണ കൂടാതെ ആരെയും തടവില്‍ പാര്‍പ്പിക്കുന്നതിനോട്‌ വ്യക്‌തിപരമായി യോജിപ്പില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്‌തമാക്കി.

മദനിയ്‌ക്ക് ജാമ്യം നല്‍കിയ സുപ്രീംകോടതി വിധിയെ മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയും സ്വാഗതം ചെയ്‌തു. ജാമ്യം ലഭിച്ചതില്‍ അതീവ സന്തോഷമുണ്ടെന്ന്‌ മദനിയുടെ പിതാവ്‌ പ്രതികരിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :