ന്യൂഡല്‍ഹി|
jibin|
Last Modified വെള്ളി, 11 ജൂലൈ 2014 (16:26 IST)
ബാംഗ്ളൂര്‍ സ്ഫോടനകേസില്‍ ജയിലില്‍ കഴിയുന്ന അബ്ദുള്‍നാസര്‍ മദനിക്ക് ജാമ്യം ലഭിച്ചതിലൂടെ കര്‍ണാടക സര്‍ക്കാരിന്റെ വാദം തെറ്റാണെന്ന് തെളിഞ്ഞതായി മുസ് ലിം ലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീര്‍ എംപി. സുപ്രീംകോടതിയുടെ ഈ വിധിയെ സ്വാഗതം ചെയ്യുന്നെന്നും ബഷീര്‍ ചൂണ്ടിക്കാട്ടി.
മഅ്ദനിയുടെ ആരോഗ്യം സംബന്ധിച്ച കര്‍ണാടക സര്‍ക്കാരിന്റെ കടുത്ത വാദം തെറ്റാണെന്ന് ഇതിലൂടെ തെളിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ഒമ്പതര കൊല്ലം കോയമ്പത്തൂര്‍ ജയിലില്‍ കഴിഞ്ഞ വ്യക്തിയാണ് മദനി. തുടര്‍ന്ന് കുറ്റവാളിയല്ലെന്ന് മനസിലാക്കി കോടതി അദ്ദേഹത്തെ മോചിപ്പിച്ചപ്പോള്‍ ജീവിതത്തിന്റെ നല്ലൊരു ഭാഗവും നഷ്ടമായെന്നും ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
രാജ്യത്തെ വിവിധ ജയിലുകളില്‍ വിചാരണയില്ലാതെ നിരവധി പേരാണ് തടവില്‍ കഴിയുന്നത്. നീതി നിഷേധിക്കുന്നവര്‍ക്ക് നീതി ഉറപ്പാക്കാനുള്ള ശ്രമങ്ങളാണ് വേണ്ടത്. ഇതിനായി കൂടുതല്‍ പേര്‍ മുന്നോട്ടുവരണമെന്നും ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.