മാഗി നൂഡില്‍സ് പിന്‍വലിക്കാന്‍ ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു

ലക്‌നൗ| Last Modified വ്യാഴം, 21 മെയ് 2015 (12:05 IST)
മാഗി നൂഡില്‍സിന്റെ പ്രത്യേക ബാച്ച് കടകളില്‍ നിന്ന് പിന്‍വലിക്കാന്‍ ഉത്തര്‍പ്രദേശ് ആരോഗ്യവകുപ്പ് നെസ്ലൈ കമ്പനിക്ക് നിര്‍ദ്ദേശം നല്കി. സംസ്ഥാനത്തെ മുഴുവന്‍ കടകളില്‍ നിന്നും ഇവ പിന്‍വലിക്കാനാണ് നിര്‍ദ്ദേശം നല്കിയിരിക്കുന്നത്.

നേരത്തെ ഉത്തര്‍ പ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ശേഖരിച്ച് കൊല്‍ക്കത്തയിലെ ലബോറട്ടറിയില്‍ പരിശോധനക്ക് അയച്ച മാഗി പാക്കറ്റുകളില്‍
അനുവദനീയമായതിലും കൂടുതല്‍ അളവില്‍ അജിനമോട്ടൊയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കടകളില്‍ നിന്നും ഇവ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അനുവദനീയ അളവില്‍ കൂടുതല്‍ അജനോമോട്ടോയുടെയും ഈയത്തിന്റെയും കണ്ടെത്തിയ സാഹചര്യത്തില്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ മാഗിയുടെ ലൈസന്‍സ് റദ്ദാക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് നൂഡില്‍സിന്റെ പ്രത്യേക ബാച്ച് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശം. എന്നാല്‍ ആരോപണങ്ങള്‍ നെസ്ലെ നിഷേധിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :