അമൃത്സര്‍|
Last Modified ഞായര്‍, 29 മാര്‍ച്ച് 2015 (17:15 IST)
അതിര്‍ത്തിയില്‍ രണ്ട് പാക്കിസ്ഥാന്‍ കള്ളക്കടത്തുകാരെ ഇന്ത്യന്‍ ബി.എസ്.എഫ് വെടിവെച്ചുകൊന്നു. പഞ്ചാബില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാനുള്ള ശ്രമത്തിനിടെയാണ് ബി എസ് എഫ് ഇവരെ വെടിവെച്ച് കൊന്നത്.
ഇരുവരോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ കീഴടങ്ങാന്‍ തയ്യാറാകാതെ സേനയ്ക്ക് നേരെ ഇവര്‍
വെടിയുതിര്‍ത്തു. തുടര്‍ന്ന്
സേന നടത്തിയ തിരിച്ചടിയില്‍ ഇവര്‍ കൊല്ലപ്പെടുകയായിരുന്നുവെന്നാണ് ബി എസ് എഫ് അധികൃതര്‍ അറിയിച്ചത്.
ഇവരില്‍ നിന്ന് 12 കിലോഗ്രാം ഹെറോയിനും ഒരു എ.കെ-47 തോക്കും ബി.എസ്.എഫ് കണ്ടെത്തു. ഇവരില്‍ നിന്ന് പിടിച്ചെടുത്ത ഹെറോയിന് അന്താരാഷ്ട്ര വിപണിയില്‍ 60 കോടി രൂപ വിലവരും. കഴിഞ്ഞദിവസം 120 കോടി വിലവരുന്ന 24 കിലോഗ്രാം ഹെറോയിനുമായി നുഴഞ്ഞുകയറാന്‍ ശ്രമിച്ചയാളെ ബി എസ് എഫ് വെടിവെച്ചുകൊന്നിരുന്നു.