'പടച്ചോനാണ് കൊണ്ടുവന്ന് നിര്‍ത്തിയത്, വേറെ എവിടെയെങ്കിലും ആയിരുന്നെങ്കില്‍...' അപകടത്തെ കുറിച്ച് യൂസഫലി

നെൽവിൻ വിൽസൺ| Last Updated: തിങ്കള്‍, 12 ഏപ്രില്‍ 2021 (11:38 IST)
ഹെലികോപ്റ്റര്‍ ചതുപ്പിലിറക്കിയ സംഭവത്തില്‍ ദൈവത്തിനു നന്ദി പറഞ്ഞ് പ്രമുഖ വ്യവസായി എം.എ.യൂസഫലി. ദൈവമാണ് ചതുപ്പില്‍ കൊണ്ടിറക്കിയതെന്ന് തന്നെ കാണാന്‍ എത്തുന്ന സന്ദര്‍ശകരോട് യൂസഫലി പറഞ്ഞു. 'പടച്ചോന്‍ കൊണ്ടുവന്ന് നിര്‍ത്തിയതാണ്, അല്‍ഹംദുലില്ലാഹ്!,' യൂസഫലി പറഞ്ഞു. ചതുപ്പില്‍ കൊണ്ടുവന്ന് നിര്‍ത്താന്‍ സാധിച്ചതുകൊണ്ടാണ് അത്ഭുതകരമായി രക്ഷപ്പെട്ടതെന്നും വേറെ എവിടെയെങ്കിലും ആയിരുന്നെങ്കില്‍ വലിയ അപകടം സംഭവിക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

എറണാകുളത്തെ ലേക് ഷോര്‍ ആശുപ്രിയിലാണ് യൂസഫലി ഇപ്പോള്‍. അദ്ദേഹം വളരെ ആത്മവിശ്വാസത്തോടെയാണ് ആശുപത്രിയില്‍ ആയിരിക്കുന്നതെന്നും പരുക്ക് സാരമുള്ളതല്ലെന്നും ലുലു ഗ്രൂപ്പ് മീഡിയ കോ-ഓര്‍ഡിനേറ്റര്‍ എന്‍.ബി.സ്വരാജ് പറഞ്ഞു.

ഇന്നലെയാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലിയും അദ്ദേഹത്തിന്റെ ഭാര്യയും സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ എറണാകുളം പനങ്ങാട്ടുള്ള ഒഴിഞ്ഞ ചതുപ്പില്‍ ഇറക്കിയത്. യന്ത്രത്തകരാറും ശക്തമായ മഴയുമാണ് ഹെലികോപ്റ്റര്‍ അടിയന്തരമായി താഴെയിറക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :