തിരുവനന്തപുരം|
Last Modified തിങ്കള്‍, 19 മെയ് 2014 (10:34 IST)
തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ എം.എ.ബേബി രാജി വയ്ക്കില്ലെന്നു സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്. രാജിവാര്‍ത്ത മാധ്യമ സൃഷ്ടിയാണെന്ന് കോടിയേരി പറഞ്ഞു.
ഇത്തരം രാജി നാടകം സിപിഎമ്മിലുണ്ടാകില്ല. ഏതെങ്കിലും പ്രയോഗത്തിന്റെ പേരിലല്ല ബേബി തോറ്റത്. കേരളത്തിലെ യുഡിഎഫിന്റെ വിജയം കേരള കോണ്‍ഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും വിജയമാണെന്നും കോടിയേരി പറഞ്ഞു.
രാജ്യത്തെ ഇടതുപക്ഷ പ്രസ്ഥാനങ്ങളെ വിപുലൂകരിക്കാന്‍ ശ്രമിക്കും. ഇതിനു സിപിഎം നേതൃത്വം നല്‍കും. രാഹുല്‍ ഗാന്ധിയുടെ കൈയിലെ കോണ്‍ഗ്രസ് കുരങ്ങന്റെ കൈയില്‍ പൂമാല കിട്ടിയതു പോലെയാണ്. കേരളത്തില്‍ ആര്‍എസ്എസിന്റെ ഭീഷണി നേരിടാന്‍ പാര്‍ട്ടിയെ സജ്ജമാക്കും എന്നും കോടിയേരി ബാലകൃഷ്ണന് കൂട്ടിച്ചേര്‍ത്തു.