സ്ത്രീകള്‍ക്കുനേരെ നീളുന്ന കരങ്ങള്‍ പിടിച്ചുകെട്ടുമെന്ന് മുഖ്യമന്ത്രി

സ്ത്രീകള്‍ക്കുനേരെ നീളുന്ന കരങ്ങള്‍ പിടിച്ചുകെട്ടുമെന്ന് മുഖ്യമന്ത്രി

   Pinarayi vijayan , M Vincent , police , Ajitha Beegam , congress , UDF , rape case , rape , പിണറായി വിജയൻ , എം വിൻസന്റ് , വിന്‍സന്റ് അറസ്‌റ്റില്‍ , പീഡനം , മുഖ്യമന്ത്രി , രമേശ് ചെന്നിത്തല
ന്യൂഡല്‍ഹി/തിരുവനന്തപുരം| jibin| Last Modified ശനി, 22 ജൂലൈ 2017 (19:46 IST)
സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങളെ കർക്കശമായി നേരിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേസ് അന്വേഷിക്കുന്നതിനായി വനിതാ ഐപിഎസ് ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്, അതിന്റെ ഭാഗമായാണ് കോൺഗ്രസ് എംഎൽഎ എം വിൻസന്റിന്റെ അറസ്റ്റ് നടന്നതെന്നും അദ്ദേഹം ന്യൂഡല്‍ഹിയില്‍ പറഞ്ഞു.

സ്ത്രീത്വത്തിനു നേരെ നീളുന്ന കരങ്ങള്‍ ഏത് പ്രബലന്റേതായാലും പിടിച്ചു കെട്ടാനും നിയമത്തിനു മുന്നിലെത്തിച്ച് അര്‍ഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കാനും സര്‍ക്കാര്‍ ഇടപെടുമെന്ന് മുഖ്യമന്ത്രി ഫേസ്‌ബുക്കില്‍ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണ്ണരൂപം:-

സ്ത്രീകൾക്കെതിരായ ഏത് അതിക്രമവും കർക്കശമായി നേരിടും. സ്ത്രീത്വത്തിനു നേരെ നീളുന്ന കരങ്ങൾ ഏതു പ്രബലന്റേതായാലും പിടിച്ചു കെട്ടാനും നിയമത്തിനു മുന്നിലെത്തിച്ച് അർഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കാനും സർക്കാർ ഇടപെടും. സ്ത്രീ സുരക്ഷയ്ക്കും സ്ത്രീ കൾക്ക് തുല്യനീതി ഉറപ്പാക്കുന്നതിനും പ്രതിജ്ഞാബദ്ധമായ ഗവർമെന്റാണിത്.

തങ്ങൾ ആക്രമിക്കപ്പെട്ടാൽ സർക്കാർ തുണയുണ്ട് എന്ന ബോധം സ്ത്രീകളിൽ വളരുന്നത് ശുഭോദർക്കമാണ്. അത്തരം സുരക്ഷാ ബോധമാണ് പീഡനത്തെക്കുറിച്ചുള്ള പരാതി നിയമത്തിനു മുന്നിലെത്തിക്കാൻ അവരെ കൂടുതൽ പ്രാപ്തരാക്കുന്നത്. അത്തരം പരാതികൾ ഉയർന്നാൽ ദാക്ഷിണ്യമില്ലാതെ ഇടപെടുന്ന സമീപനം തുടരും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :