വിന്‍സന്റ് രാജിവയ്ക്കണമെന്ന് ബിന്ദു കൃഷ്ണയും ഷാനിമോള്‍ ഉസ്മാനും; എംഎല്‍എ മുന്‍കൂര്‍ ജാമ്യത്തിന്

വിന്‍സന്റ് രാജിവയ്ക്കണമെന്ന് ബിന്ദു കൃഷ്ണയും ഷാനിമോള്‍ ഉസ്മാനും; എംഎല്‍എ മുന്‍കൂര്‍ ജാമ്യത്തിന്

  M Vincent , rape , police , Bindhu krishna , Congress, UDF , Rape case , shanimol usman , ഷാനിമോള്‍ ഉസ്മാന്‍ , എഐസിസി , വിന്‍സന്റ് , സ്ത്രീ പീഡനക്കേസ് , മഹിളാ കോണ്‍ഗ്രസ്  , നെയ്യാറ്റിൻകര സ്വദേശി
കൊച്ചി| aparna| Last Modified ശനി, 22 ജൂലൈ 2017 (15:02 IST)
സ്ത്രീ പീഡനക്കേസില്‍ ആരോപണ വിധേയനായ എം വിന്‍സന്റ് എംഎല്‍എ രാജിവയ്ക്കണമെന്ന് വനിതാ നേതാക്കള്‍. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ അഡ്വ ബിന്ദു കൃഷ്ണയും എഐസിസി അംഗം ഷാനിമോള്‍ ഉസ്മാനുമാണ് എംഎല്‍എ രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

എംഎല്‍എയ്‌ക്കെതിരേ ഗുരുതരമായ ആരോപണങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന വനിത അംഗം രാജി ആവശ്യവുമായി രംഗത്തുവന്നത്.


അതേസമയം, വിന്‍സന്റ് മുന്‍കൂര്‍ ജാമ്യാപേക്ഷയ്‌ക്കുള്ള ശ്രമം ആരംഭിച്ചു. തിരുവനന്തപുരം ജില്ലാ സെഷന്‍‌സ് കോടതിയിലാണ് ജാമ്യാപേക്ഷയ്‌ക്കുള്ള അപേക്ഷ നല്‍കിയത്.

നെയ്യാറ്റിൻകര സ്വദേശിയുമായ സ്ത്രീയാണ് വിന്‍സെന്റിനെതിരേയുള്ള പരാതിക്കാരി. എംഎൽഎ തന്നെ നിരന്തരം പീഡിപ്പിക്കാറുണ്ടെന്നും കഴിഞ്ഞ ദിവസം രാവിലെ ഫോണിൽ വിളിച്ച് ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും പരാതിയിൽ പറയുന്നു. മനോവിഷമത്തിലായ സ്ത്രീ രക്തസമ്മർദ്ദത്തിനുള്ള ഗുളിക അമിതമായി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :