എം‌ വി രാഘവന്‍ അന്തരിച്ചു

എം‌ വി രാഘവന്‍, സി‌എം‌പി, മരണം
കണ്ണൂര്‍| VISHNU.NL| Last Modified ഞായര്‍, 9 നവം‌ബര്‍ 2014 (10:13 IST)
കേരള രാഷ്ട്ര്രിയത്തിലെ പ്രമുഖ കമ്യൂണിസ്റ്റ് നേതാവും സി‌എം‌പി സ്ഥാപകനുമായ എം‌വി രാഘവന്‍ അന്തരിച്ചു. എണ്‍പത്തിയൊന്നു വയസായിരുന്നു. പാര്‍ട്ടിയുടെ കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി‌ (സി‌എം‌പി)യുടെ സ്ഥപക ചെയര്‍മാനായയിരുന്നു. പരിയാരം മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം സംഭച്ചത്. പാര്‍ക്കിന്‍സണ്‍സ് രോഗം പിടിപെട്ട അദ്ദേഹം രണ്ടു വര്‍ഷത്തോളമായി പൊതുരംഗത്ത് അത്ര സജീവമല്ലായിരുന്നു.

ന്യുമോണിയ ബാധയേ തുടര്‍ന്ന് സെപ്റ്റംബര്‍ 17 നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നേരിയ തോതില്‍ ഹൃദയാഘാതവും ആമാശയത്തിലേക്ക് രക്തസ്രാവവുമുണ്ടായിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. സംസ്കാരം നാളെ രാവിലെ 11 മണിക്ക് പയ്യാ‍മ്പലത്ത് നടത്തും. സി.വി. ജാനകിയാണ് ഭാര്യ. മക്കള്‍: എം.വി. ഗിരിജ (അര്‍ബന്‍ ബാങ്ക്), എം.വി. ഗിരീഷ് കുമാര്‍(പിടിഐ, തിരുവനന്തപുരം), എം.വി. രാജേഷ്, എം.വി. നികേഷ് കുമാര്‍ (റിപ്പോര്‍ട്ടര്‍ ടിവി). മരുമക്കള്‍: റിട്ട. പ്രഫ. ഇ. കുഞ്ഞിരാമന്‍, ജ്യോതി (പെന്‍ഷന്‍ ബോര്‍ഡ് പിആര്‍ഒ), പ്രിയ, റാണി (റിപ്പോര്‍ട്ടര്‍ ടിവി).

സിഎംപി രൂപീകരിച്ച ശേഷം 1987 ല്‍ അഴീക്കോട്ട്
ശിഷ്യന്‍ കൂടിയായ ഇ.പി. ജയരാജനെ തോല്‍പിച്ചു നിയമസഭയിലെത്തി. 1991 ല്‍ കഴക്കൂട്ടത്തു നിന്ന ജയിച്ച് മന്ത്രിയായി. 1996 ല്‍ ആറന്മുളയില്‍ കടമ്മനിട്ട രാമകൃഷ്ണനോടു
ആദ്യപരാജയം. തിരുവനന്തപുരം ഈസ്റ്റില്‍ നിന്ന് 2001 ല്‍ ജയിച്ച് വീണ്ടും മന്ത്രിയായി. 2006 ല്‍ പുനലൂരിലൂം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍
നെന്മാറയിലും പരാജയപ്പെട്ടു. പത്തു തിരഞ്ഞെടുപ്പുകളുടെ കണക്കുപട്ടികയില്‍ ഏഴു ജയം, മൂന്നു തോല്‍വി. 1991ലെ കെ. കരുണാകരന്‍ മന്ത്രിസഭയിലും 1995 - 96ലെ എ.കെ. ആന്റണി മന്ത്രിസഭയിലും സഹകരണ മന്ത്രിയായും 2001 ലെ ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ സഹകരണ, തുറമുഖ മന്ത്രി എന്നീ നിലകളിലും എം.വി.ആര്‍ പ്രവര്‍ത്തിച്ചു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :