കൊച്ചി|
അജു ജോണ്‍സണ്‍|
Last Modified ശനി, 7 ഡിസംബര്‍ 2019 (17:32 IST)
സാമൂഹ്യവിമര്‍ശകനായ അഡ്വ.ജയശങ്കറിനെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ചുകൊണ്ട് സി പി എം നേതാവും മുന്‍ എംപിയുമായ എം ബി രാജേഷ്. വാളയാര്‍ പീഡനക്കേസിലെ പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിച്ചു എന്ന ജയശങ്കറിന്‍റെ ആരോപണത്തിനെതിരെയാണ് രാജേഷ് രംഗത്തുവന്നിരിക്കുന്നത്.
എന്ത് തെമ്മാടിത്തരം പറഞ്ഞാലും അത് കേട്ടുകൊണ്ടിരിക്കുന്ന ആളല്ല താനെന്നും ജയശങ്കറെ മര്യാദ പഠിപ്പിക്കുമെന്നും എം ബി രാജേഷ് പ്രതികരിച്ചു. ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് രാജേഷിന്‍റെ പ്രതികരണം.
പുലഭ്യം പറയുന്നത് അലങ്കാരമായും ഭൂഷണമായും കൊണ്ടുനടക്കുന്നയാളാണ് അഡ്വ.ജയശങ്കര്‍. ആരെയും എന്തും പറയാന്‍ ജന്‍മാവകാശമുണ്ടെന്നാണ് അദ്ദേഹം കരുതുന്നത്. ജയശങ്കറിനെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്നും രാജേഷ് പ്രതികരിച്ചു. തനിക്കെതിരെ അപമാനകരമായ പരാമര്‍ശങ്ങള്‍ നടത്തിയവര്‍ക്കെതിരെ ഡി ജി പിക്ക് പരാതി കൊടുത്തിട്ടുണ്ടെന്നും നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും രാജേഷ് പറഞ്ഞു.
താന്‍ നിയമനടപടിയെ ഭയക്കുന്ന ആളല്ലെന്നും എം ബി രാജേഷിനെതിരെ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായും അഡ്വ.ജയശങ്കര്‍ പ്രതികരിച്ചു.