'ഒരിക്കലും തോൽക്കരുതായിരുന്നുവെന്ന് അവർ പറഞ്ഞു’- മുസ്ലിം ലീഗ് കോൺഗ്രസ് അനുഭാവികൾ വരെ തന്നെ വിളിക്കുന്നുവെന്ന് എംബി രാജേഷ്

Last Modified വെള്ളി, 14 ജൂണ്‍ 2019 (11:12 IST)
താൻ ഒരിക്കലും ലോകസഭ തെരഞ്ഞെടുപ്പിൽ തോൽക്കാൻ പാടില്ലായിരുന്നുവെന്ന് നിരവധി പേർ തന്നോട് പറഞ്ഞെന്ന് പാലക്കാട് മുൻ എംപി എംബി രാജേഷ്. രാഹുൽ ഗാന്ധി കേന്ദ്രത്തിൽ ജയിക്കുമെന്ന് കരുതി എതിർകക്ഷിക്ക് വോട്ട് ചെയ്ത പലരും തങ്ങളുടെ വോട്ട് പാഴായെന്ന് പറഞ്ഞതായി എം ബി രാജേഷ് വ്യക്തമാക്കുന്നു.

രാജ്യത്തെ രാഷ്ട്രീയ സാഹചര്യം അരോചകമായ തരത്തിലേക്ക് മാറിപോയെന്നും എംബി രാജേഷ് പറഞ്ഞു. തന്നെ തോൽപ്പിച്ചതിൽ ഖേദം രേഖപ്പെടുത്തി ലഭിക്കുന്നത് നൂറുകണക്കിന് സന്ദേശങ്ങളാണെന്നും എംബി രാജേഷ് പറഞ്ഞു. എന്റെ വ്യക്തിപരമായ അനുഭവം പറയുകയാണെങ്കിൽ, സമൂഹത്തിലെ പല വിഭാഗങ്ങളിൽ നിന്നുള്ള മുനുഷ്യരുടെ ഖേദം രേഖപ്പെടുത്തിയുള്ള കത്തുകൾ, ടെലഫോൺ കോളുകൾ, സോഷ്യൽ മീഡിയ സന്ദേശങ്ങൾ എന്നിവയുടെ പ്രളയമാണ്. കോൺഗ്രസ്, മുസ്ലിം ലീഗ് അനുഭാവികൾ എന്നെ വിളിക്കുന്നു.

തെരഞ്ഞെടുപ്പിൽ തോൽക്കാൻ പാടില്ലായിരുന്നുവെന്ന് അവർ പറയുന്നു. കോൺഗ്രസും ബിജെപിയും തമ്മിൽ നേരിട്ട് പോരാട്ടം നടക്കും, രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാവും എന്നീ പ്രചരണങ്ങൾ അവരെ സ്വാധീനിച്ചുവെന്നാണ് പറയുന്നത്. അവർക്കതിൽ ഇപ്പോൾ വിഷമമുണ്ടെന്ന് രാജേഷ് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :