നടി സെറീന വഹാബിന് കൊവിഡ്

അഭിറാം മനോഹർ| Last Modified ബുധന്‍, 23 സെപ്‌റ്റംബര്‍ 2020 (13:10 IST)
നടി സെറീന വഹാബിന് കൊവിഡ് സ്ഥിരീകരിച്ചു. ശ്വാസതടസ്സം നേരിട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് നടി‌യ്‌ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് മുംബൈ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന നടിയെ കഴിഞ്ഞ ദിവസമാണ് ഡിസ്‌ചാർജ് ചെയ്‌തത്.

അശ്വസ്ഥതകൾ മാറിയതിനെതുടർന്ന് ആശുപത്രി വിട്ട താരം ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്. പെട്ടെന്ന് തന്നെ രോഗമുക്തി നേടുമെന്ന് സെറീനയുടെ കുടുംബാംഗങ്ങൾ അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :