1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Low Pressure formed Bengal Sea

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു; കേരളത്തില്‍ അതിശക്തമായ മഴ

Heavy Rain in Kerala
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു. നാളെ മുതല്‍ സംസ്ഥാനത്ത് മഴ ശക്തമാകും. 11 ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട്. തിരുവനന്തപുരം, തൃശൂര്‍, പാലക്കാട് ജില്ലകളിലൊഴികെയാണ് മഴ മുന്നറിയിപ്പ്. മറ്റന്നാള്‍ വടക്കന്‍ ജില്ലകളില്‍ മഴ ശക്തമാകും.
 
ന്യൂനമര്‍ദം രൂപംകൊണ്ടതോടെ കാലവര്‍ഷം ശക്തമാകും. ന്യൂനമര്‍ദത്തിന്റെ സ്വാധീനത്താല്‍ പശ്ചിമ ബംഗാള്‍, ഒഡിഷ, ബിഹാര്‍, ഝാര്‍ഖണ്ഡ്, സിക്കം എന്നീ സംസ്ഥാനങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂണ്‍ 12 വരെയുള്ള ദിവസങ്ങളില്‍ ഒഡിഷയിലായിരിക്കും ഏറ്റവും കൂടുതല്‍ മഴ ലഭിക്കുകയെന്നും പ്രവചനം. ന്യൂനമര്‍ദം ചുഴലിക്കാറ്റ് ആകാന്‍ സാധ്യത കുറവാണ്. 
 
 
 
 
അടുത്ത ലേഖനം
ഇസ്രയേലിൽ ഖനനത്തിനിടെ കണ്ടെത്തിയത് 1000 വർഷം പഴക്കമുള്ള കോഴിമുട്ട!