ചികിത്സയ്ക്കായി നാട്ടുകാര്‍ പിരിവെടുത്ത കുടുംബത്തിന് ക്രിസ്മസ് പുതുവത്സര ബമ്പര്‍ ലോട്ടറിയുടെ ഒരു കോടി രൂപ സമ്മാനം

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 23 ജനുവരി 2023 (11:00 IST)
ചികിത്സയ്ക്കായി നാട്ടുകാര്‍ പിരിവെടുത്ത കുടുംബത്തിന് ക്രിസ്മസ് പുതുവത്സര ബമ്പര്‍ ലോട്ടറിയുടെ ഒരു കോടി രൂപ സമ്മാനം. വൈക്കം പുത്തന്‍വീട്ടില്‍ 59 കാരനായ അഖിലേഷിനാണ് പുതുവത്സര ക്രിസ്മസ് ബംബര്‍ ലോട്ടറിയുടെ രണ്ടാം സമ്മാനമായ ഒരു കോടി രൂപ കിട്ടിയിരിക്കുന്നത്. 2018ല്‍ പക്ഷാഘാതം ഉണ്ടായ അഖിലേഷ് മൂന്നുമാസം ആശുപത്രിയിലായിരുന്നു.

അന്നായിരുന്നു സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഹരികുമാറിന്റെ നേതൃത്വത്തില്‍ നാട്ടുകാരുടെയും ആശുപത്രി അധികൃതരുടെയും സഹായത്തോടെ ചികിത്സയ്ക്കായി പണം കണ്ടെത്തിയത്. അഖിലേഷ് വല്ലപ്പോഴും മാത്രമാണ് ലോട്ടറി എടുക്കാറുള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :