തൃശൂര്‍|
Last Modified വെള്ളി, 20 ജൂണ്‍ 2014 (12:34 IST)
ചാലക്കുടി ലോക്സഭ മണ്ഡലത്തില്‍ മത്സരിച്ചിരുന്നെങ്കില്‍ താന്‍
ഉറപ്പായും ജയിച്ചേനെയെന്ന് കെ പി ധനപാലന്. ജയിക്കാവുന്ന ഒരു സീറ്റ് നഷ്ടമായതില്‍ സങ്കടമുണ്ട്. തൃശൂരിലെ തോല്‍വിയില്‍ പരാതിയില്ലെന്നും ധനപാലന് പറഞ്ഞു.
ചാലക്കുടി, തൃശൂര്‍ മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് തോല്‍വിയെ പറ്റി അന്വേഷിക്കാന്‍ കെപിസിസി നിര്‍വ്വാഹക സമിതി നിയോഗിച്ച സിവി പത്മരാജന് സമിതിക്ക് മുമ്പാകെ തെളിവെടുപ്പിന് ഹാജരാകാന്‍ എത്തിയതായിരുന്നു ധനപാലന്.
നേതൃത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ സമിതിക്ക് മുമ്പാകെ ധനപാലന് ഉന്നയിച്ചു. തൃശൂരിലെ തോല്‍വിയില്‍ പരാതികളില്ലെന്നും പാര്‍ട്ടി ഒറ്റക്കെട്ടായാണ് മത്സരിച്ചതെന്നും ധനപാലന് പറഞ്ഞു.
തൃശൂരിലെയും ചാലക്കുടിയിലെയും പരാജയത്തിന് കാരണം തൃശ്ശൂര്‍ ഡിസിസിയാണെന്ന് മുന്‍മന്ത്രി കെ പി വിശ്വനാഥന് സമിതിക്ക് മുമ്പാകെ കഴിഞ്ഞ ദിവസം മൊഴി നല്‍കിയിരുന്നു. അതേസമയം എ, ഐ ഗ്രൂപ്പുകള്‍ പാലം വലിച്ചതാണ് ചാലക്കുടിയിലെ തോല്‍വിക്ക് കാരണമെന്ന പി സി ചാക്കോയുടെ വാദം തൃശൂര്‍ ഡിസിസി തള്ളി.